HOME
DETAILS
MAL
'ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം'
backup
September 05 2018 | 07:09 AM
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണ്. ഇടുക്കി, വയനാട് ജില്ലകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ടൂറിസം മേഖലയെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ഇടപെടണം. പ്രളയക്കെടുതികള്‍ മൂലം ദുരിതത്തിലായ ഹോട്ടല്‍ ഉടമകള്‍ക്ക് പലിശരഹിത ലോണുകള്‍ ലഭ്യമാക്കണം. ബാങ്കുകളില്‍ നിന്നുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി.ജയപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."