പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണില്‍ തീപിടിത്തം
പയ്യന്നൂര്‍: കൊറ്റിയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് എഫ്.സി.ഐ ഗോഡൗണില്‍ തീപിടിത്തം. നാനൂറോളം ചാക്ക് അരി കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു തീപിടിത്തം. സെക്യൂരിറ്റി ജീവനക്കാരാണ് ഗോഡൗണില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനനുസരിച്ച് പയ്യന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണിലെ സി ബ്ലോക്കില്‍ സൂക്ഷിച്ച അരി നശിച്ചു. അയ്യായിരം ടണ്‍ അരിയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നാനൂറ് ചാക്ക് അരിയാണ് നശിച്ച് പോയതെന്നും ബാക്കിയുള്ളവ അഗ്‌നിശമനസേന തീയണയ്ക്കാനായി വെള്ളമുപയോഗിച്ചപ്പോള്‍ കുതിര്‍ന്നെന്നും ഗോഡൗണ്‍ മാനേജര്‍ പറഞ്ഞു. നനഞ്ഞ അരി ഉണക്കിയെടുത്ത് ഉപയോഗിക്കുമെന്ന് അറിയിച്ചു. വിവരമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലും നാട്ടുകാരുമടക്കം നിരവധി പേര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."