HOME
DETAILS
MAL
ജെറ്റ് എയര്‍വേയ്സ് ഡെപ്യൂട്ടി സി.ഇ.ഒ അമിത് അഗര്‍വാള്‍ രാജിവച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം
backup
May 14 2019 | 06:05 AM
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ അമിത് അഗര്‍വാള്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. ജെറ്റ് എയര്‍വേയ്സ് 1.2 ബില്യണ്‍ ഡോളര്‍ കടം നേരിടുന്നതിനിടെയാണ് അമിത് അഗര്‍വാളിന്റെ രാജി.
രാജി മാര്‍ക്കറ്റിലും പ്രതിഫലിച്ചിട്ടുണ്ട്. 12 ശതമാനം ഇടിവാണ് ഇന്നു മാത്രമുണ്ടായത്.
2015 ലാണ് അമിത് അഗര്‍വാള്‍ ജെറ്റ് എയര്വേയ്സില് ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."