ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ മൂന്നാറില്‍ മാത്രമാകരുത്
കേരളത്തിലുടനീളം കൈയേറ്റ ഭൂമിയുണ്ട്. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫോറസ്റ്റ്, റവന്യൂ ഡിപ്പാര്‍ട്ട് മെന്റ് തുടങ്ങി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ആസ്തി റജിസ്റ്ററുകള് പരിശോധിച്ചാല്‍ അന്യാധീനമായി കിടക്കുന്ന വസ്തുവഹകള്‍ കണ്ടെത്താന്‍ കഴിയും. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആസ്തി റജിസ്റ്ററുകള് പുതുക്കാനും സര്‍വ്വേ നടപടിയിലൂടെ പുഴയോരങ്ങളിലും, റോഡ്, പാലങ്ങള്ക്കരുകിലും, സ്വകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ ചേര്‍ന്നു കിടക്കുന്നതുമായ വസ്തുക്കള്‍ കണ്ടെത്താന്‍ തീരുമാനമെടുക്കാറുണ്ട്.പക്ഷേ, സര്‍ക്കാര്‍ മാറും തീരുമാനം മാത്രം ബാക്കിയാകും എന്നതാണവസ്ഥ. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി ഇന്ന് അന്യാധീനമാണ്. വാര്‍ത്താ പ്രാധാന്യം നേടുന്ന കൈയേറ്റങ്ങള്‍ക്കെതിരെ മാത്രം നടപടി എന്ന പതിവു ശൈലി മാറ്റി സര്‍ക്കാര്‍ വസ്തു വഹകള്‍ കണ്ടെത്താനും, അന്യാധീനപ്പെട്ടത് വീണ്ടെടുത്ത് സംരക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."