കനത്ത മഴയില്‍ വീട് തകര്‍ന്നു; കനിവ് കാത്ത് ഒരു കുടുംബം
പുല്‍പ്പള്ളി: കനത്ത മഴയില്‍ വീടിന്റെ ഭിത്തികള്‍ പൂര്‍ണമായി ഇടിഞ്ഞ് വീണതോടെ കയറി കിടക്കാന്‍ വീടില്ലാതെ നിര്‍ധനകുടുംബം.
പുല്‍പ്പള്ളി പഞ്ചായത്തിലെ കേളക്കവല പുറമഠത്തില്‍ നാസറും കുടുംബവുമാണ് വീട് നിര്‍മിക്കുന്നതിനും മറ്റുമായി ഉദാരമതികളുടെ സഹായം തേടുന്നത്. വീട് പൂര്‍ണമായി തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ഷെഡിലാണ് താമസം. 10 സെന്റ് സ്ഥലം മാത്രമുള്ള നാസര്‍ ചെറിയതൊഴിലുകള് ചെയ്താണ് ഉപജീവനത്തിന് പണം കണ്ടെത്തുന്നത്. വിദ്യാര്‍ഥികളായ രണ്ട് മക്കളില്‍ ഡിഗ്രി വിദ്യാര്‍ഥിയായ അജ്മല്‍ രോഗിയായതിനാല്‍ ചികിത്സക്കായി പണം കണ്ടെത്താനും കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഫ്സലും താല്‍ക്കാലിക ഷെഡില്‍ കഴിയുന്നതിനാല്‍ പഠിക്കാനും കാഴിയാത്ത അവസ്ഥയാണ്. 15 വര്‍ഷം മുമ്പ് ചുട്ടെടുക്കാത്ത ഇഷ്ടികയില്‍ നിര്‍മിച്ച വീടാണ് കനത്ത മഴയില്‍ ഇടിഞ്ഞ് വീണത്. പഞ്ചായത്തിലും വില്ലേജിലും വീട് നിര്‍മിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും താല്‍ക്കാലികമായി ഭാര്യക്കും കുട്ടികള്‍ക്കും കഴിയാനുള്ള വീട് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."