പറഞ്ഞത് എഫ്.ഐ.ആറിലുള്ള കാര്യങ്ങള്‍: മുഖ്യമന്ത്രി
ആലപ്പുഴ: മഹാരാജാസ് കോളജ് സംഭവത്തില്‍ എഫ്.ഐ.ആര്‍ നോക്കിയ ശേഷമാണ് അഭിപ്രായം പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.ഐ.ആറില്‍ എഴുതിയ കാര്യങ്ങളാണ് പറഞ്ഞത്. അല്ലാതെ മനക്കണക്കല്ല.
സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ വ്യക്തതതേടിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. വിധി അന്തിമമാണെന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു. സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സുപ്രിംകോടതി പറഞ്ഞതിലും ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും ഉത്തരവ് നടപ്പാക്കുകയായിരുന്നു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായുണ്ടാക്കിയത് പ്രാദേശിക സഹകരണം മാത്രമാണ്. പ്രാദേശികമായി കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും തോല്‍പ്പിക്കുകയെന്ന അജന്‍ഡയാണ് കോട്ടയത്ത് നടപ്പാക്കിയത്. നേരത്തെയും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."