അഞ്ഞൂറിലധികം പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഇസ്‌ലാം മതം സ്വീകരിച്ചു
മസ്‌കറ്റ്: കഴിഞ്ഞവര്‍ഷം അഞ്ഞൂറില്‍പ്പരം വിദേശികള്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി ഒമാന്‍ മിനിസ്ട്രി ഓഫ് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. 2018ല്‍ 540 പേര്‍ ഇസ്‌ലാം സ്വീകരിച്ചു. ഇതില്‍ 480 പേര്‍ സ്ത്രീകളും 60 പേര്‍ പുരുഷന്മാരും ആണ്. ഇതില്‍ ഉഗാണ്ടന്‍ വംശജര്‍ 211, ഫിലിപ്പൈന്‍ 132, ഇന്ത്യക്കാര്‍ 50, ശ്രീലങ്കക്കാര്‍ 47 നൈജീരിയക്കാര്‍ 16 എന്നിങ്ങനെയാണ് കണക്ക്. നേപ്പാളികള്‍, ടാന്‍സാനിയക്കാര്‍ , അമേരിക്കക്കാര്‍, എത്യോപ്യക്കാര്‍ ബംഗ്ലാദേശികള്‍, കെനിയക്കാര്‍ എന്നിവരും കഴിഞ്ഞ വര്‍ഷം ഇസ്‌ലാം മതം സ്വീകരിച്ച മറ്റ് രാജ്യക്കാരാണ്.
സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ 190 പേരെ വിശ്വാസത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചു. തൊട്ടുപിന്നില്‍ അല്‍ഇഫ്ത ഓഫിസ് 112 പേരെയും, ഡയരക്ടറേറ്റ് ജനറല്‍ ഓഫ് പ്രിസന്‍ ഒരു വ്യക്തിയെയും ഇസ്‌ലാം വിശ്വാസം സ്വീകരിക്കാന്‍ സഹായിച്ചു. ഇതര മതസ്ഥര്‍ക്കും പുതു വിശ്വാസികള്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പരിപാടി ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍, മേയ് 24ന് വൈകിട്ട് 4:30 മുതല്‍ രാത്രി 9:30 വരെ നടക്കും. ആമുഖം എന്നറിയപ്പെടുന്ന 'ടാരൂഫ് ' എന്ന പരിപാടിയുടെ നാലാം എഡിഷനാണിത്.
ഈ ചടങ്ങില്‍ സൗജന്യ റമദാന്‍ ഇഫ്താറും, അത്താഴവും പ്രദര്‍ശനവും ഉള്‍പ്പെടുന്നു. പരിപാടിയില്‍ സിംബാബ്‌വെ ഗ്രാന്‍ഡ് മുഫ്ത്തിയും ലോക പ്രശസ്ത ഇസ്‌ലാമിക പണ്ടിതനുമായ മുഫ്തി ഇസ്മായില്‍ മെന്‍ങ്ക് പങ്കെടുക്കും.
താല്‍പര്യമുള്ള സന്ദര്‍ശകര്‍ ംംം.ാമൃമ.ഴീ്.ീാമേമൃൗളൃലഴ.മുെഃ ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 23 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."