ബിവറേജസ് ഷോപ്പിന് ലൈസന്‍സ്; തൊടുപുഴ നഗരസഭാ യോഗത്തില്‍ സംഘര്‍ഷം
തൊടുപുഴ: ബിവറേജ് കോര്‍പറേഷന്റെ വിദേശ മദ്യശാലയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത നഗരസഭാ അടിയന്തിര കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ കൗണ്‍സില്‍ യോഗം പിരിച്ചു വിട്ടു. ഏകാധിപത്യ നടപടിയെന്നാരോപിച്ച് സി.പി.എം കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഓഫീസ് മുറിയില്‍ ചെയര്‍പേഴ്‌സണെ ഉപരോധിച്ചു.
ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തിലും തുടര്‍ന്നു ചെയര്‍പേഴ്‌സന്റെ മുറിയിലും നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെങ്ങല്ലൂര്‍ - മങ്ങാട്ടുകവല നാലുവരി പാതയില്‍ സ്ഥിതി ചെയ്യുന്ന എം1 എം2 കെട്ടിറ മുറികളില്‍ വിദേശ മദ്യശാല തുടങ്ങുന്നതിന് ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷോപ്പ് ഇന്‍ ചാര്‍ജ് നഗരസഭയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഹൈക്കോടതി വിധി പ്രകാരം നഗരസഭാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന 6001, 6003 എന്നീ വിദേശ മദ്യശാലകള്‍ അടിച്ചിടണമെന്ന് ഉത്തരവുണ്ടെന്നും കെ.എം ആക്ട് സെക്ഷന്‍ 447 (10) പ്രകാരം സ്ഥാപനങ്ങള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കണമെന്ന സെക്രട്ടറിയുടെ കുറിപ്പിലൂടെയാണ് അജണ്ട കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെത്തിയത്. കേരളത്തില്‍ മദ്യം നിരോധിച്ചിട്ടില്ലെന്നും നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയായതിനാല്‍ ലൈസന്‍സ് അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്നും ബി.ജെ.പി കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ ഉന്നയിച്ചു.
മദ്യശാലകള്‍ പൂട്ടിയതിനാല്‍ കഞ്ചാവ് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതോടെ ലീഗ് കൗണ്‍സിലര്‍ എ.എം ഹാരിദ് ലൈസന്‍സ് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ഉളള പ്രദേശത്ത് മദ്യശാല തുടങ്ങുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് എ.എം ഹാരിദ് പറഞ്ഞു.
നേരത്ത മദ്യ ഷാപ്പിനെതിരായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ എതിര്‍ നിലപാടുമായി രംഗത്തെത്തിയത് എന്തിനെന്നറിയില്ലെന്നും എ.എം ഹാരിദ് തുറന്നടിച്ചു. തുടര്‍ന്ന് സംസാരിച്ച യു.ഡി.എഫിലെ സിസിലി ജോസും മദ്യ ശാല അനുവദിക്കാന്‍ പാടില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
സി.പി.എം കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദന്‍ മദ്യശാല തുടങ്ങുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അജണ്ടയില്‍ പരാമര്‍ശിക്കുന്ന കുറിപ്പ് തെറ്റാണെന്നും സെക്രട്ടറി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പി.എ ഷാഹുല്‍ ഹമീദ് പറഞ്ഞു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സിപിഎം കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പിന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതു നിരാകരിച്ച ചെയര്‍പേഴ്‌സണ്‍ ലൈസന്‍സ് നല്‍കുന്നത് പുനപരിശോധിക്കണമെന്നും ഇതിന് സ്‌പെഷല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നും പറഞ്ഞ് ബെല്ലടിച്ച് കൗണ്‍സില്‍ യോഗം പിരിച്ചി വിടുകയായിരുന്നു.
ചെയര്‍പേഴ്‌സന്റെ അപ്രതീക്ഷിതമായി നീക്കത്തില്‍ അമ്പരന്ന സി.പി.എം കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളിന്റെ വാതില്‍ അടച്ച് ചെയര്‍പേഴസ്‌ണെ തടയാനുള്ള ശ്രമം നടത്തി. ഇവരെ വെട്ടിച്ച് ഓഫീസ് മുറിയിലെത്തിയ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറിനെ പിന്നാലെ എത്തിയ സിപിഎം കൗണ്‍സിലര്‍മാരായ രാജീവ് പുഷ്പാംഗദന്‍, സബീന ബിഞ്ചു, കെ.കെ.ആര്‍ റഷീദ് എന്നിവര്‍ ഉപരോധിക്കുകയായിരുന്നു. ചെയര്‍പേഴ്‌സണ് പിന്തുണയുമായി യു.ഡി.എഫ് അംഗങ്ങളും ഓഫീസ് മുറിയിലെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. വിഷയം വോട്ടെടുപ്പിന് ഇട്ടാല്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ പിരിച്ചു വിട്ടതെന്നു സിപിഎം കൗണ്‍സിലര്‍ രാജീവ് പുഷ്പാംഗദന്‍ കുറ്റപ്പെടുത്തി. ഭരണപക്ഷത്തിന്റെ ഏകാധിപത്യ നിലപാട് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങളില്‍ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സിപിഎം അംഗങ്ങള്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."