ഭാര്യയുടെ യാത്രാ ചെലവ്: പി.എസ്.സി ചെയര്‍മാന്റെ ആവശ്യം തള്ളി
തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം പൊതുഭരണ വകുപ്പ് തള്ളി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാന് മാത്രം അനുവദിക്കാനാകില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്. ഔദ്യോഗിക ആവശ്യത്തിന് യാത്രചെയ്യുമ്പോള്‍ തന്നെ അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ചെയര്‍മാന്റെ ഫയല്‍ പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജാണ് പൊതുഭരണ വകുപ്പിന് കൈമാറിയത്.
നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐ.എ.എസ് ജീവനക്കാരുടേതിന് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിനുപുറമെയാണ് ഭാര്യയുടെ യാത്രാ ചെലവും ആവശ്യപ്പെട്ടത്. അതിനിടെ, ചെയര്‍മാന്‍ ചട്ടംലംഘിച്ച് തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."