സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ നടപടി വേണമെന്ന് സഊദി ശൂറ അംഗം
റിയാദ്: സഊദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. സഈദ് ബിന്‍ ഖാസിം അല്‍ മാലികി.
സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ തൊഴിലവസരങ്ങളില്‍ സഊദി സാന്നിധ്യം ഉറപ്പുവരുത്തേണ്ടണ്ടതുണ്ടെന്നും വിദേശികളെ ആശ്രയിച്ച് മുമ്പേട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടണ്ടിക്കാട്ടി.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കര്‍മപദ്ധതികള്‍ നടപ്പിലാക്കുമ്പോഴും വാണിജ്യ മേഖലയില്‍ ഇപ്പോഴും വിദേശികളുടെ ആധിപത്യമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത്‌വിട്ടു. വാണിജ്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 64 ശതമാനവും വിദേശികളാണ്. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വാണിജ്യ മേഖലയില്‍ 12.28 ലക്ഷം വിദേശികള്‍ ജോലി ചെയ്യുന്നുണ്ടണ്ട്.
അതേസമയം, സഊദി ജീവനക്കാരുടെ എണ്ണം 4,32,577 ആണ്. ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത് ചില്ലറ വ്യാപാര മേഖലയിലാണ്. ഈ മേഖലയില്‍ 10.39 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 7,58,791 തൊഴിലാളികളും വിദേശികളാണ്.
വാഹന വില്‍പനയിലും റിപ്പയറിങ് മേഖലയിലും 9,787 വിദേശികളും മൊത്ത വ്യാപാര മേഖലയില്‍ 1,70,027 വിദേശികളും ജോലി ചെയ്യുന്നതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വദേശി വല്‍ക്കരണം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം നിലനില്‍ക്കെ വന്ന കണക്കുകള്‍ നടപടി ശക്തമാക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."