HOME
DETAILS
MAL
മദ്യലഹരിയില്‍ മക്കള്‍ക്ക് ക്രൂരമര്‍ദനം; പിതാവിനെതിരേ മാതാവ് പൊലിസില്‍ പരാതി നല്കി
backup
May 14 2019 | 23:05 PM
കുന്നംകുളം: മദ്യലഹരയിലെത്തി മക്കളെ ക്രൂരമായി മര്‍ദിക്കുന്ന പിതാവിനെതിരേ പൊലിസില്‍ പരാതി. കുട്ടികളുടെ അമ്മയാണ് ഭര്‍ത്താവിന്റെ ക്രൂരതക്കെതിരേ കുന്നംകുളം പൊലിസില്‍ പരാതി നല്‍കിയത്. ആനായക്കല്‍ സ്വദേശിനിയായ രണ്ടു കുട്ടികളുടെ അമ്മയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. 17, 14 വയസുള്ള ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.
ഭര്‍ത്താവ് ഷാജി രാത്രിയില്‍ മദ്യപിച്ചെത്തി ഉറങ്ങിക്കിടക്കുന്ന മക്കളെ മുഖത്തടിച്ച് ഉണര്‍ത്തുന്നതും മരവടികൊണ്ട് ക്രൂരമായി ആക്രമിക്കുന്നതും പതിവാണ്. തടയാന്‍ ശ്രമിച്ച ഭാര്യയ്ക്കും മര്‍ദനമേല്‍ക്കാറുണ്ട്. കഴിഞ്ഞ ദിവസം അടിയേറ്റ് മക്കളുടെ ചുണ്ടുകള്‍ക്കും മോണകള്‍ക്കും പരുക്കേറ്റു. മക്കള്‍ക്കെതിരേയുള്ള ക്രൂരപീഡനം സഹിക്കവയ്യാതെയാണ് പൊലിസിനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."