HOME
DETAILS

ഫുഡ് ഇന്‍സ്‌പെക്ടറായി ചമഞ്ഞെത്തിയ വിദ്യാര്‍ഥി കെ.എഫ്.സിയില്‍ നിന്ന് സൗജന്യമായി ചിക്കനടിച്ചത് ഒരു വര്‍ഷം!

  
backup
May 15 2019 | 07:05 AM

student-poses-as-food-inspector-eats-free-kfc-for-a-year

 

കെ.എഫ്.സിയില്‍ നിന്നു രുചിയുള്ള ഭക്ഷണം കഴിക്കാന്‍ നമുക്കെല്ലാം ഏറെ ഇഷ്ടമാണ്. ഈ 27കാരനായ സൗത്ത് ആഫ്രിക്കന്‍ വിദ്യാര്‍ഥിയുടെ കാര്യവും അങ്ങനെത്തന്നെ. പുറത്ത് പൊയി കെ.എഫ്.സി വാങ്ങുന്നതിന് പകരം, അവനൊരു കിറുക്കന്‍ വഴി കണ്ടെത്തി. കാശ് ചെലവാക്കാതെ എങ്ങനെ കെ.എഫ്.സി കഴിക്കാമെന്നതായിരുന്നു അത്. ഫുഡ് ഇന്‍സ്‌പെക്ടറെന്ന വ്യാജേന കയറിച്ചെന്ന് ഇയാള്‍ സൗജന്യമായി ഒരു വര്‍ഷക്കാലം ചിക്കന്‍ തട്ടി.

കെനിയന്‍ മാധ്യമപ്രവര്‍ത്തകനായ ടെഡ്ഡി യൂജീന്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചത്. അയാളുടെ പേര് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. സൗത്ത് ആഫ്രിക്കയിലെ ക്വാസുലു-നാറ്റല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആണെന്നാണ് വിവരം.

അയാള്‍ പലപ്പോഴായി സ്യൂട്ട് ധരിച്ച് കൊണ്ട് ലിമോയില്‍ കെ.എഫ്.സിയില്‍ എത്താറുണ്ടായിരുന്നു. ആത്മവിശ്വാസത്തോടുകൂടി, ഞാന്‍ കെ.എഫ്.സി ഹെഡ് ക്വാര്‍ട്ടെഴ്‌സില്‍ നിന്നു ഭക്ഷണത്തിന്റെ നിലവാരവും അതിന്റെ ഗുണവും പരിശോധിക്കാനാണ് എത്തുന്നതെന്നാണ് അയാള്‍ അവകാശപ്പെടാറുള്ളത്. പിന്നീട് അയാള്‍ അടുക്കള സന്ദര്‍ശിക്കുകയും സൗജന്യമായി ഭക്ഷണം ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ അയാള്‍ സൗത്ത് ആഫ്രിക്കയിലെ കെ.എഫ്.സിയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി നൂറോളം തവണ ഭക്ഷണം കഴിക്കുകയും ചെ്തിട്ടുണ്ട്.

ട്വീറ്റിനു കീഴില്‍ നിരവധി പേരാണ് കമന്റുകളും പരിഹാസവുമായി രംഗത്തെത്തിയത്. ഇതുവരെ, 21,000 റീട്വീറ്റും 48,000 ലൈക്കുമാണ് പോസ്റ്റിന് കിട്ടിയത്. അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പലരും അയാളെ പ്രതിഭാശാലിയെന്നാണ് വിളിക്കുന്നത്. ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ അയാളെ 'ലെജന്റ്' എന്ന് നാമവിശേഷണം നല്‍കി. ചിലരാകട്ടെ, ഇതൊരു അപമര്യാദാ പ്രവര്‍ത്തനമായി കാണുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  12 minutes ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  29 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago