കെ.എം അബ്ദുറഹ്മാന്‍ സാഹിബ് ജീവിതംകൊണ്ട് മാതൃക കാണിച്ച നേതാവ്: കെ.എസ് ഹംസ
കയ്പമംഗലം: സ്വന്തം ജീവിതം കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃക കാണിച്ച നേതാവായിരുന്നു കെ.എം അബ്ദുറഹ്മാന്‍ സാഹിബ് എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി കാളമുറിയില്‍ നടത്തിയ കെ.എം അബ്ദുറഹ്മാന്‍ സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് കയ്പമംഗലത്ത് അടിത്തറയൊരുക്കിന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച നേതാവാണ് അബ്ദുറഹ്മാന്‍ സാഹിബ്. രാഷ്ട്രീയം സേവനത്തിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുകയും ചെയ്തു. പദവികള്‍ മാത്രം ലക്ഷ്യമാക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാലത്ത് യാതൊരു പദവികള്‍ക്കും പിറകെ പോകാതെ കെട്ടുറപ്പോടെ പാര്‍ട്ടിയെ നയിക്കാന്‍ കെ.എം അബ്ദുറഹ്മാന്‍ സാഹിബിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.കെ മുഹമ്മദ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി ഇ.പി കമറുദ്ദീന്‍ മുഖ്യാതിഥിയായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ബി താജുദ്ദീന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ യൂസഫ്, ദളിത് ലീഗ് ജില്ലാ ജന.സെക്രട്ടറി കെ.എ പുരുഷോത്തമന്‍, മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി എം.എ ഇസ്മായില്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ, കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് ടി.കെ ഇബ്രാഹിം ഹാജി, എസ്.ടി.യു മണ്ഡലം പ്രസിഡന്റ് ടി.കെ സെയ്തു, മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി ഹംസ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.യു നവാസ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.എം അക്ബറലി, ഇ.എച്ച് മുഹമ്മദ് റാഫി, കെ.എ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. എ.സി അബ്ദുള്‍ കരീം മൗലവി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി പി.എ സെയ്തു മുഹമ്മദ് ഹാജി സ്വാഗതവും, ട്രഷറര്‍ കെ.കെ ഹംസ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."