നിയമസഭാ സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ ജപ്തി പാടില്ല: സ്പീക്കര്‍
തിരുവനന്തപുരം: നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള മാന്യത ബാങ്കുകള്‍ കാട്ടണമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
സര്‍ഫാസി ആക്ടിനെതിരേ നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ഫാസി നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന സാമൂഹിക ആഘാതം പഠിക്കുന്നതിന് എസ്. ശര്‍മ്മ അധ്യക്ഷനായ നിയമസഭാ സമിതിയെയും ചുമതലപ്പെടുത്തിയിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലടക്കം സമിതി സിറ്റിങ് നടത്തുകയും ജപ്തി നോട്ടിസ് ലഭിച്ചവരില്‍ നിന്നടക്കം വിവരങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ചില തടസങ്ങളുണ്ടായെങ്കിലും സാധ്യമാകും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാരിന്റെ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇതൊന്നും പാലിക്കാതെ ബാങ്കുകള്‍ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര നിയമമായ സര്‍ഫാസി ആക്ട് വന്‍കിടക്കാരെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."