HOME
DETAILS

സെപ്റ്റംബര്‍ 29 - ലോക ഹൃദയ ദിനം ഹൃദയപൂര്‍വം

  
backup
September 28 2020 | 08:09 AM

heart


''എന്നുമിടിക്കും ചങ്ങാതി
ഒന്നുമടിച്ചാല്‍ പോക്കായി
നമ്മുടെ കാര്യം ക്ലോസായി''.

കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍ പ്രൊഫസര്‍ ശിവദാസ് എഴുതിയ കടങ്കഥയാണ്. ഉത്തരം ഹൃദയമാണെന്നുള്ളത് എല്ലാ കൂട്ടുകാര്‍ക്കും അറിയാം. മനുഷ്യശരീരത്തിലെ അഭിഭാജ്യഘടകവും സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഈ അവയവം ജന്തുക്കളില്‍ ജീവന്റെ അടയാളമാണ്.
ഹൃദയാരോഗ്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം 1999 മുതല്‍ ലോകമെങ്ങും സെപ്റ്റംബര്‍ 29 ന് ലോകഹൃദയദിനം ആചരിച്ചുവരുന്നു.


അനാരോഗ്യകരമായ ജീവിതരീതികള്‍, ഭക്ഷണശീലകള്‍, പുകവലി, മറ്റു ലഹരിവസ്തുക്കള്‍, മാനസിക സമ്മര്‍ദ്ദം, വ്യായാമക്കുറവ് എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ തകര്‍ക്കുന്നു.
നാം ജീവിക്കുന്ന സമസ്ത മേഖലകളിലും ഹൃദയ സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കണം.
ലോകത്താകമാനമുള്ള മരണനിരക്കിന്റെ 30 ശതമാനവും ഹൃദ്രോഗം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അടുത്തകാലത്തായി ഇന്ത്യയില്‍ 40 വയസില്‍ താഴെയുള്ള യുവജനങ്ങളില്‍ ഹൃദ്രോഗം ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഹൃദയമെവിടെ?


നെഞ്ചിന്റെ മധ്യഭാഗത്തായി അല്‍പം ചെരിഞ്ഞ് വീതി കൂടിയ ഭാഗം മുകളിലും കൂര്‍ത്ത അറ്റം താഴെ ഇടത്തോട്ടു ചെരിഞ്ഞും രണ്ടു ശ്വാസകോശങ്ങള്‍ക്കിടയിലുമാണ് ഹൃദയം സ്ഥിതിചെയ്യുന്നത്. മുന്‍ഭാഗങ്ങളില്‍ നെഞ്ചെല്ലും പിന്‍ഭാഗങ്ങളില്‍ നട്ടെല്ലും, വശങ്ങളില്‍ വാരിയെല്ലുകളും സംരക്ഷണത്തിനായിട്ടുണ്ട്. കടുപ്പമുള്ള മസിലുകള്‍കൊണ്ടുണ്ടാക്കിയ ഒരു പന്തുപോലെയാണ് ഹൃദയം.
ഏറ്റവും ഭദ്രമായി പ്രകൃത്യാ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്റെ രണ്ട് അവയവങ്ങളില്‍ ഒന്നാണിത് (മറ്റേത് തലച്ചോറാണ്). ഏകദേശം 250 - 300 ഗ്രാം ഭാരവും മുഷ്ടിയോളം വലിപ്പവുമുണ്ട്. ഈ പമ്പിനെ ഉള്ളില്‍ ഒരു ഭിത്തി കെട്ടി ഇടതും വലതും ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.


നാല് അറകള്‍, നാല് ആവരണം - ഹൃദയത്തിന്റെ ഏറ്റവും പുറത്തെ സംരക്ഷണാവരണമാണ് എപ്പികാര്‍ഡിയം. പെരികാര്‍ഡിയം എന്ന സഞ്ചി അതിനുള്ളിലാണ്. അതിനു മുകളില്‍ മയോകാര്‍ഡിയം. ഇത് മാംസപേശിയാണ്. ഏറ്റവും ഉള്ളിലെ പാളിയാണ് എന്‍ഡോകാര്‍ഡിയം. മനുഷ്യഹൃദയത്തിന് നാല് അറകളുണ്ട്. മുകളിലെ രണ്ട് അറകള്‍ക്ക് ഓറിക്കിളുകള്‍(അൗൃശരഹല)െ അല്ലെങ്കില്‍ എട്രിയ എന്നും താഴത്തെ അറകള്‍ക്ക് വെണ്‍ട്രിക്കിളുകള്‍  എന്നും പറയുന്നു. ഓറിക്കിളുകള്‍ക്ക് വളരെ ലോലമായ ഭിത്തികളും വെണ്‍ട്രിക്കിളുകള്‍ക്ക് തടിച്ച ഭിത്തികളുമാണുള്ളത്. വലുതു വശത്തേയും ഇടതുവശത്തേയും അറകള്‍ തമ്മില്‍ നേരിട്ടു ബന്ധമില്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകള്‍ തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. പക്ഷേ പ്രസവിച്ചു കഴിഞ്ഞാലുടന്‍ ഈ ദ്വാരം അടഞ്ഞുപോകുന്നു.
ഹൃദയപേശികള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് ശുദ്ധരക്തത്തിന്റെ സഹായത്തോടെയാണ്. അയോര്‍ട്ട (മഹാധമനി) യുടെ തുടക്കത്തില്‍ ഇടത്തും വലത്തുമുള്ള രണ്ട് കൊറോണറി ആര്‍ട്ടറികള്‍ക്കാണ് ഈ ശുദ്ധരക്തം എത്തിക്കാനുള്ള ചുമതല.


ഹൃദയത്തിന്റെ സങ്കോചവികാസങ്ങള്‍ - എട്രിയങ്ങള്‍ (ഓറിക്കിളുകള്‍) സങ്കോചിക്കുമ്പോള്‍ അവയിലെ രക്തം അതാതു വശത്തെ വെണ്‍ട്രിക്കിളുകളില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് വെണ്‍ട്രിക്കിളുകള്‍ സങ്കോചിക്കുന്നു. അപ്പോള്‍ വലതു വെണ്‍ട്രിക്കിളില്‍ നിന്ന് ശ്വാസകോശ ധമനികള്‍ വഴി രക്തം ശ്വാസകോശങ്ങളിലെത്തുന്നു. അതേസമയം ഇടതു വെണ്‍ട്രിക്കിളില്‍നിന്നു മഹാധമനി വഴി രക്തം ശരീരത്തിന്റെ എല്ലാഭാഗത്തേക്കും പോകും.


ഹൃദയസ്പന്ദനം


ഹൃദയത്തിന്റെ അറകള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതാണ് ഹൃദയസ്പന്ദനം. വലത്തെ എട്രിയത്തിന് മുകള്‍ഭാഗത്ത് ഊര്‍ദ്ധ്യമഹാസിര ചേരുന്ന ഭാഗത്തുള്ള സൈനസ് നോഡ് എന്ന അവയവം ഉത്പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളാണ് ഹൃദയസ്പന്ദനം സാധ്യമാക്കുന്നത്. ഇതിനെ പേസ്‌മേക്കര്‍ എന്നു പറയുന്നു. ശരീരം മുഴുവന്‍ കറങ്ങിവരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തെ വലത് എട്രിയത്തിലാണ്. ചെക്ക് ശാസ്ത്രജ്ഞനായ ജൊഹാനസ് ഇവാന്‍ജെലിസ്റ്റ് പാര്‍ക്കിന്‍ജി യാണ് ഹൃദയസ്പന്ദനത്തിന് കാരണമാകുന്നത് വൈദ്യുത ആവേഗങ്ങളാണെന്ന് കണ്ടുപിടിച്ചത്.
സൈനസ് നോഡ് എന്ന അവയവ കലകളെ പാര്‍ക്കിന്‍ജി ഫൈബറുകള്‍ എന്നും അറിയപ്പെടുന്നു. ഈ ബാറ്ററിക്ക് എന്തെങ്കിലും തകരാറു പറ്റിയാല്‍ ഹൃദയാഘാതത്തിനു കാരണമാകുന്നു.


സ്റ്റെതസ്‌കോപ്പ്


ഹൃദയസ്പന്ദനം പരിശോധിക്കുന്നതിനുള്ള ഉപകരണമാണ് സ്റ്റെതസ്‌കോപ്പ് ഫ്രഞ്ചുകാരനായ റീന്‍ ലെനോയ് 1815 ലാണ് സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ചത്.
ഹൃദയാഘാതം
ഹൃദയപേശികള്‍ക്ക് ഓക്‌സിജനും മറ്റ് പോഷകങ്ങളും എത്തിക്കുന്ന കൊറോണറി ആര്‍ട്ടറിയുടെ തടസമാണ് ഹൃദയാഘാതത്തിന് പ്രധാന കാരണം. ആര്‍ട്ടറിയുടെ ഭിത്തിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടസത്തിനു കാരണമാകാം ങ്യീരമൃറശമഹ കിളൃമരശേീി (ങക), അരൗലേ ങ്യീരമൃറശമഹ കിളൃമരശേീി (അങക) എന്നിങ്ങനെ ഇത് വൈദ്യശാസ്ത്രത്തില്‍ അറിയപ്പെടുന്നു.

ലക്ഷണങ്ങള്‍

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം ഹൃദയത്തില്‍നിന്നു തുടങ്ങി ഇടതു തോളിലേക്കും കൈയിലേക്കും ചിലപ്പോള്‍ താടിയെല്ലിലേക്കും വ്യാപിക്കുന്ന വേദനയാണ്. ഇതിനെ അചഏകചഅ എന്നു പറയും.


നെഞ്ചെരിച്ചിലായും ഈ വേദന തോന്നാം. ശ്വാസംമുട്ട്, ഓക്കാനം, നെഞ്ചിടിപ്പ്, വിയര്‍പ്പ്, ഛര്‍ദ്ദി, വ്യാകുലത എന്നിവയും ലക്ഷണങ്ങളാണ്.
സ്ത്രീകള്‍ക്ക് ശ്വാസംമുട്ട്, തളര്‍ച്ച, ദഹനക്കേടുപോലെ തോന്നുക എന്നിവയാണ് സാധാരണയായി അനുഭവപ്പെടുക. നെഞ്ചുവേദന ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളൊന്നും കാണിക്കാത്ത നിശബ്ദ ഹൃദയാഘാത (ടശഹലി േഅേേമരസ) ങ്ങളാണ് ഇപ്പോള്‍ ഏറെയും കണ്ടുവരുന്നത്.


രോഗസ്ഥിരീകരണം


ഇലക്‌ട്രോ കാര്‍ഡിയോഗ്രാം (ഋഇഏ), എക്കോ കാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് എം.ആര്‍.ഐ. രക്തപരിശോധനകള്‍ തുടങ്ങിവ ഹൃദയാഘാത നിര്‍ണയത്തിന് ഉപയോഗിക്കുന്നുണ്ട്.
ക്രിയാറ്റിന്‍, കൈനേസ് - എം.ബി (സി.കെ-എം.ബി), ട്രോപോണില്‍ അളവ് എന്നിവ രക്ത പരിശോധനയിലൂടെ മനസ്സിലാക്കുന്നത് രോഗനിര്‍ണയത്തിന് സഹായകമാണ്. ഇ.സി.ജിയും രക്തപരിശോധനയുമാണ് ഹൃദയാഘാത സ്ഥിരീകരണത്തിനുള്ള മാര്‍ഗങ്ങള്‍. ഓക്‌സിജന്‍ നല്‍കുക, ആസ്പിരിന്‍, നാക്കിനടയില്‍ വയ്ക്കുന്ന നൈട്രോ ഗ്ലിസറില്‍ എന്നിവയാണ് അടിയന്തിര ചികിത്സകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  a day ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago