മുഖ്യപ്രതിയായ അഭിഭാഷകന്റെ ഭാര്യ കസ്റ്റഡിയില്‍
സ്വര്‍ണക്കടത്തിന് പ്രതി ഭാര്യയേയും ഉപയോഗിച്ചു
തിരുവനന്തപുരം: വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാളായ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന് ഭാര്യയെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സംഭവത്തിലെ മുഖ്യ പ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീത രത്നകുമാരിയെ ഡി.ആര്.ഐ (ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) കസ്റ്റഡിയിലെടുത്തു. വിനീത അഞ്ച് കിലോ വീതം സ്വര്‍ണം നാല് തവണ കടത്തിയതായി ഡി.ആര്.ഐക്ക് തെളിവ് ലഭിച്ചു. ഇവര്‍ വിദേശ കറന്‍സിയും പലതവണ കടത്തിയിട്ടുണ്ട്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സ്വര്‍ണം കടത്തിയതെന്ന് ഇവര്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇവരുടെ ഭര്‍ത്താവായ അഡ്വ.ബിജു ഒളിവിലാണ്.
ബിജു നിരവധി തവണ വിദേശത്തു നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡി.ആര്.ഐയുടെ അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്ക് പിന്നിലുള്ള വരെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ബിജുവിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ഭാര്യയുടെ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ ഡി.ആര്.ഐക്ക് കിട്ടിയത്.
തിരുമല സ്വദേശിയായ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ സുനില്‍കുമാര്‍(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42) എന്നിവരാണ് 25 കിലോ സ്വര്‍ണവുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അഭിഭാഷകന്റെയും ഭാര്യയുടെയും പങ്ക് വെളിപ്പെടുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് ഡി.ആര്.ഐ അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."