HOME
DETAILS
MAL
നടപ്പാത തടസപ്പെടുത്തി പാഴ്ത്തടികള്‍
backup
July 23 2016 | 20:07 PM
നെയ്യാറ്റിന്‍കര: നടപ്പാതയില്‍ നിക്ഷേപിച്ചിരിക്കുന്ന പാഴ്ത്തടികള്‍ കാല്‍നടയാത്രികപെ ദുരിതത്തിലാക്കുന്നു. നെയ്യാറ്റിന്‍കര-കാട്ടാക്കട റോഡില്‍ നെയ്യാറ്റിന്‍കര , കളിയിക്കാവിള , പുവാര്‍ ഭാഗത്തേയ്ക്ക് പോകാനുള്ള ബസ് സ്റ്റോപ്പിന് സമീപത്താണ് യാത്ര തടസപ്പെടുത്തി പാഴ്ത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നത്. സിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റിയപ്പോഴുണ്ടായ അവശിഷ്ടങ്ങളാണിത്.
സ്‌കൂള്‍ കുട്ടികളടക്കം നൂറുകണക്കിനു പേര്‍ ദിവസവും സഞ്ചരിക്കുന്ന റോഡിലാണ് ഈ സ്ഥിതി. അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."