ചാലിയാറില്‍ ഉല്ലാസ ബോട്ട് സര്‍വിസിന് തുടക്കം
ഫറോക്ക്: ചാലിയാറിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഉല്ലാസ ബോട്ട് സര്‍വിസ് ആരംഭിച്ചു. പുഴയിലുടെ സഞ്ചരിച്ചു ജൈവ വൈവിദ്യങ്ങളുടെ മനോഹാര്യതനുകര്ന്നു ഒഴിവ് ദിനങ്ങള്‍ സന്തോഷകരമാക്കാന്‍ ചെറുവണ്ണൂര്‍ കൊളത്തറ ചുങ്കത്തെ ടീം ഐലന്റിന്റെ നേതൃതത്വത്തിലാണ് ജലയാനമൊരുക്കിയിരിക്കുന്നത്.
ബേപ്പൂര്‍ അഴിമുഖത്ത് നിന്ന് ആരംഭിച്ചു ചെറുവണ്ണൂരിലെ ഓട്ടുകമ്പനികളുടെ ഓരത്തു കൂടി അഴിഞ്ഞിലം, പത്തായപ്പാറ, മൂര്‍ക്കനാട്, മണക്കടവ് വഴി മാങ്കാവ് വരെയാണ് സര്‍വിസ്.
മണിക്കൂറുകള്‍ക്ക് അനുസൃതമായാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഉല്ലാസ ബോട്ടിന്റെ സര്‍വിസ് ഉദ്ഘാടനം എം.കെ രാഘവന് എം.പി നിര്‍വഹിച്ചു.
വി.കെ.സി മമ്മദ്കോയ എം.എല്‍.എ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷനായി. പോര്‍ട്ട് ഓഫിസര്‍ അശ്വനി പ്രതാപ്, കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്, എം.പി ആദം മുല്‍സി, കെ.വി അബ്ദുല്‍ മാലിക്, ടി. ജയദീപ്, കൗഷിക്, എം. ഗിരീഷ്കുമാര്‍, പാലോറ തന്‍സി, കളത്തില്‍ മമ്മുണ്ണി മാസ്റ്റര്‍, കളത്തില്‍ സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."