കേരഗ്രാമം പദ്ധതി തുക വിതരണം ചെയ്യണമെന്നാവശ്യപെട്ട് കൃഷിഭവന് ഉപരോധിച്ചു
ചേര്‍ത്തല: കേരഗ്രാമം പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള തുക വിതരണം ചെയ്യണമെന്നാവശ്യപെട്ട് ചേര്ത്തലതെക്കു ഗ്രാമ,ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ കൃഷിഭവന് ഉപരോധിച്ചു.
മാര്‍ച്ച് 31നു കര്‍ഷകര്‍ക്ക് 1.44 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളതെന്ന് ഉപരോധത്തിനു നേതൃത്വം നല്കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ.സേതുലക്ഷ്മി പറഞ്ഞു.
തുക വിതരണം ചെയ്യാത്തത് ഉദ്യോഗസ്ഥ അനാസ്ഥമൂലമാണെന്നാണ് ജനപ്രതിനിധികളുടെ
പരാതി.ഗ്രാമപഞ്ചായത്ത് കൃഷി അധികൃതരെ നിരന്തരം വിവരങ്ങള്‍ അറിയിച്ചിട്ടും തുക നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഉപരോധം. ഉപരോധ വിവരം അറിഞ്ഞെത്തിയ കെ.സി.വേണുഗോപാല്‍ എം.പി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറുമായി ബന്ധപെട്ട് തിങ്കളാഴ്ച മുതല്‍ തുക വിതരണം
ചെയ്യാം എന്നുറപ്പുനല്കിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. കെ.സി.വേണുഗോപാല്‍ എം.പിക്കൊപ്പം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.എസ്.ശരത്തും സ്ഥലത്തെത്തിയിരുന്നു. കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി അംഗങ്ങള്‍ ഉപരോധത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."