21കാരിക്ക് നേരെ പീഡനം: പൊലിസ് നടപടിയെടുക്കുന്നില്ലെന്നു പരാതി
മലപ്പുറം: പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശിനിയായ 21 കാരിയെ സ്വന്തം സഹോദരന് പീഡിപ്പിച്ച സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചെറിയ പ്രായത്തില്‍ തന്നെ സഹോദരന് യുവതിയെ പീഡിപ്പിച്ചുവെന്നതാണ് പരാതി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് എസ്.പിക്കു കത്ത് നല്‍കിയത്. എന്നാല്‍ ഡിവൈ.എസ്.പി പാണ്ടിക്കാട് പൊലിസുമായി ബന്ധപ്പെട്ട് കേസ് നിസാരവല്‍ക്കരിച്ച് ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കൈമാറുകയായിരുന്നു.
പ്രതി ഡി.വൈ.എഫ്.ഐ നേതാവാണെന്നതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ സാധ്യത കൂടുതലാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി കേസ് അന്വേഷിക്കാന്‍ സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ച് അടിയന്തരമായി ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ നടപടി എടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്പില് കൊണ്ടുവരാത്ത പക്ഷം വലിയ പ്രക്ഷോഭം നടത്തുമെന്നും മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ഫാത്തിമ റോഷ്ന, ഡി.സി.സി സെക്രട്ടറി അഡ്വ. ബീനാ ജോസഫ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.വി ഉഷാ നായര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് ചന്ദ്രവല്ലി, കെ.എം ഗിരിജ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."