കരിപ്പൂരില്‍ റണ്‍വേയിലെ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടി തുടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ പ്രതലത്തിലെ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടി തുടങ്ങി. റണ്‍വേയിലെ റബര്‍ നീക്കംചെയ്ത് മിനുസം ഇല്ലാതാക്കുന്നതിനുളള നടപടികളാണ് ആരംഭിച്ചത്.
ഡി.ജി.സി.എയുടെ പ്രത്യേക നിര്‍ദേശത്തിലാണ് 30 ലക്ഷം മുടക്കി പ്രവൃത്തികള്‍ ആരംഭിച്ചത്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.
റണ്‍വേ പ്രതലത്തില്‍ വിമാനങ്ങളുടെ ചക്രങ്ങളില്‍നിന്ന് പതിച്ച റബര്‍ നീക്കംചെയ്യണമെന്ന് ഡി.ജി.സി.എ റണ്‍വേ പരിശോധനയില്‍ ആവശ്യപ്പെട്ടിരുന്നു. റണ്‍വേ മിനുസം കൂടി പ്രതലത്തിന്റെ ഘര്‍ഷണം കുറഞ്ഞാല്‍ വിമാനങ്ങള്‍ തെന്നിയാല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തിയേക്കാവുന്ന സ്ഥിതിയാണ്.
ഇതൊഴിവാക്കുന്നതിനുളള പ്രവര്‍ത്തികളാണ് ആരംഭിച്ചിരിക്കുന്നത്. രണ്ടു പ്രത്യേക വാഹനങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.
റണ്‍വേ പ്രതലത്തിലെ റബര്‍ ചെത്തിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് മിനുസം കുറക്കാനുള്ള ജോലികള്‍ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന.
കരിപ്പൂരില്‍ റണ്‍വേ നവീകരണം കഴിഞ്ഞ ഫെബ്രുവരി 28നാണ് പൂര്‍ത്തിയായത്. മഴക്ക് മുന്‍പ് തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."