പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കും: മന്ത്രി
തലശ്ശേരി: പൊതുവിദ്യാലയങ്ങളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കിമാറ്റുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്.
കതിരൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ പ്രഖ്യാപനവും പൂര്‍വവിദ്യാര്‍ഥി സംഗമവും കതിരൂര്‍ സ്‌കൂളിലെ ഓപ്പണര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിന്നാല്‍ മാത്രമേ മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരം ഉണ്ടാവുകയുള്ളൂ. അത്തരം വിദ്യാലങ്ങള്‍ വളര്‍ന്നുവരുന്ന തലമുറക്ക് ഉപകാരപ്രദമാകും. പൊതുവിദ്യാലയങ്ങള്‍ ജനങ്ങളുടെ സ്ഥാപനങ്ങളാണ്. വിദ്യാലയത്തിലെ അക്കാദമിക് നിലവാരം അന്താരാഷ്ട്ര തലത്തിലേക്കുയരണമെന്നും വിദ്യാലയങ്ങള്‍ കാലത്തിനനുസരിച്ച് മാറണമെന്നും മന്ത്രി പറഞ്ഞു. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുള്ള, കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷീബ, അഡ്വ. പ്രദീപ് പുതുക്കുടി, ബഷീര്‍ ചെറിയാണ്ടി, വി. രാമകൃഷ്ണന്‍, ഡി.ഡി.ഇ എം. ബാബുരാജന്‍, എ.ഇ.ഒ സനകന്‍, വി.പി.ഒ സുനിത, വാര്‍ഡംഗങ്ങളായ ടി.ടി റംല, ലഹിജ, സംഗീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."