കണ്ടോന്താര്‍ ജയില്‍ സംരക്ഷണ പ്രവൃത്തിക്ക് തുടക്കം
കണ്ണൂര്‍: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സമരം നയിച്ച സ്വാതന്ത്ര്യസമര സേനാനികളുള്‍പ്പെടെയുള്ള നമ്മുടെ പൂര്‍വികരുടെ തീക്ഷ്ണമായ ത്യാഗസ്മരണകള്‍ വരും തലമുറയ്ക്കായി കരുതി വയ്ക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
ഗ്രാമീണരായ സ്വാതന്ത്ര്യസമര സേനാനികളെ തടവിലിടാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കണ്ടോന്താര്‍ ജയില്‍ കെട്ടിടത്തിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അവബോധം കുറഞ്ഞുവരുന്ന വര്‍ത്തമാന കാലത്ത് ഇത്തരം ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. കണ്ടോന്താര്‍ ഇടമന യു.പി
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റാണി ജോര്‍ജ് റിപ്പോര്‍ട്ടവതരിപ്പിച്ചു.
ഇ.പി ബാലകൃഷ്ണന്, കെ. മോഹനന്, എം. ലക്ഷ്മണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."