കണ്ടോന്താര്‍ ജയില്‍ സംരക്ഷണ പ്രവൃത്തിക്ക് തുടക്കം
കണ്ണൂര്‍: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ സമരം നയിച്ച സ്വാതന്ത്ര്യ സമര സേനാനികളുള്‍പ്പെടെയുള്ള നമ്മുടെ പൂര്‍വികരുടെ തീക്ഷ്ണമായ ത്യാഗസ്മരണകള്‍ വരുംതലമുറയ്ക്കായി കരുതിവയ്ക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഗ്രാമീണരായ സ്വാതന്ത്ര്യ സമരസേനാനികളെ തടവിലിടാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച കണ്ടോന്താര്‍ ജയില്‍ കെട്ടിടത്തിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം കണ്ടോന്താര്‍ ഇടമന യു.പി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള അവബോധം കുറഞ്ഞുവരുന്ന വര്‍ത്തമാന കാലത്ത് ഇത്തരം ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. റാണി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ.പി ബാലകൃഷ്ണന്‍, കെ. മോഹനന്‍, എം. ലക്ഷ്മണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."