ഉള്ളണത്ത് പാടം കത്തി നശിച്ചു
പരപ്പനങ്ങാടി: ഉള്ളണം-കല്‍പ്പുഴക്കിപ്പുറം പാലാളിപ്പാടം കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് പതിനൊന്നു മണിയോടെയാണ് പാടത്ത് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശവാസികള്‍ കിണറുകളില്‍ നിന്നും വെളളം പമ്പ് ചെയ്ത് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ചൂടുകാറ്റില്‍ പാടത്തിന്റെ കരയിലെ ഉണങ്ങിയ അടിക്കാടുകള്‍ക്കും മരങ്ങള്‍ക്കും തീപ്പിടിച്ചു. തിരൂരില്‍ നിന്നും അഗ്‌നിശമന സേനയെത്തിയെങ്കിലും പാടത്തേക്ക് വാഹനമിറക്കാന്‍ കഴിയാത്തതിന്നാല്‍ തീയണക്കാന്‍ വൈകി. പച്ചമരക്കൊമ്പുകള്‍ ഉപയോഗിച്ച് നാട്ടുകാര്‍ കുറെ തീ തല്ലി കെടുത്തിയതിനു ശേഷമാണ് ഫയര്‍ഫോഴ്‌സിന് പാടത്തേക്കിറങ്ങി തീ നിയന്ത്രണ വിധേയമാക്കാനായത്. അബദ്ധത്തില്‍ വലിച്ചെറിയുന്ന സിഗരറ്റുകുറ്റികളില്‍ നിന്നും കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോഴും തീ പടരാനിടയുള്ളതിനാല്‍ പലരുടെയും അശ്രദ്ധ കൊടിയ വേനലില്‍ വലിയ അഗ്‌നിബാധകള്‍ക്ക് കാരണമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."