കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു
കണ്ണൂര്‍: സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചു. നിലവിലുള്ള പതിനൊന്നംഗ സിന്‍ഡിക്കേറ്റാണു പുനഃസംഘടിപ്പിച്ചത്. ഇതില്‍ രണ്ടുപേര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ പാനലില്‍ നിന്നും മൂന്നുപേര്‍ അധ്യാപകരുടെ പാനലില്‍ നിന്നും ആറുപേര്‍ ഉന്നതവിദ്യാഭ്യാസ പാനലില്‍ നിന്നുമാണു സിന്‍ഡിക്കേറ്റിലേക്കു നിയമിതരായത്.
സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിജി സി ഡൊമിനിക്കാണു സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് ഇന്നലെ ഉത്തരവിറക്കിയത്.
മാനന്തവാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ബീന സദാശിവന്‍, തളിപ്പറമ്പ് കേയി സാഹിബ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ടി.പി അഷ്‌റഫ്, സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ ഡോ. വി.എ വില്‍സന്‍, കാസര്‍കോട് ഗവ. കോളജ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ എം.സി രാജു, എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറിയും പയ്യന്നൂര്‍ കോളജ് സ്റ്റാറ്റിക്‌സ് വകുപ്പ് അസി. പ്രൊഫസറുമായ എ നിശാന്ത്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, നിര്‍മലഗിരി കോളജിലെ ഡോ. ജോണ്‍ ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം പ്രകാശന്‍ (കണ്ണൂര്‍), ഡോ. വി.പി.പി മുസ്തഫ (കാസര്‍കോട്), എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ. പി ഓമന, എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റും എസ്.എന്‍ കോളജ് ഫിസിക്കല്‍ എഡുക്കേഷന്‍ വകുപ്പ് അസി. പ്രൊഫസര്‍ ഡോ. കെ അജയകുമാര്‍ എന്നിവരാണു പുതിയ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."