HOME
DETAILS
MAL
മുസാഅദ സെന്റര്‍: അല്‍ ഹയാത്ത് സ്കാന്‍ സെന്റര്‍ നാടിനു സമര്‍പ്പിച്ചു
backup
May 06 2017 | 23:05 PM
നിലമ്പൂര്‍: ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമസ്ത മുസാഅദ സെന്ററിലെ അല്‍ ഹയാത്ത് സ്കാന്‍ ആന്‍ഡ് സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ കുഞ്ഞമ്മദ് മുസ്ലിയാര്, മാനേജിങ് ഡയറക്ടര്‍ ഖലീല്‍ ഫൈസി പൂളപ്പാടം, എ.പി യഅ്കൂബ് ഫൈസി, മോയിക്കല്‍ ഇണ്ണിഹാജി, സലീം എടക്കര, കെ.കെ അമാനുള്ള ദാരിമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഹംസ ഫൈസി രാമംകുത്ത്, ഫൈസല്‍ ബാപ്പു, എന്‍. മജീദ് ചുള്ളിയോട്, യൂസഫ് രാമംകുത്ത്, നഗരസഭ കൗണ്‍സിലര്‍മാരായ ഗിരീഷ് മേളൂര്മഠത്തില്, മുജീബ് ദേവശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു. വനിതാ ഡോക്ടര്‍ തന്നെ സ്കാന്‍ ചെയ്യുന്ന മേഖലയിലെ ആദ്യ സ്കാനിങ് സെന്ററാണിത്. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഇവിടം ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."