പപ്പുവിന്റെ പ്രയാണം പെരിന്തല്‍മണ്ണയിലെത്തി
പെരിന്തല്‍മണ്ണ: ട്രാഫിക് ബോധവത്കരണ സന്ദേശം പ്രചരിപ്പിച്ച് കേരളം മുഴുവന്‍ സഞ്ചരിക്കുന്ന പപ്പുവിന്റെ പ്രയാണം പെരിന്തല്‍മണ്ണ ജങ്ഷനില്‍ എത്തിച്ചേര്‍ന്നു. ട്രാഫിക് നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സ്കിറ്റും തല്‍സമയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം നല്കുന്ന ട്രാഫിക് ക്വിസും ട്രാഫിക് നിയമങ്ങള്‍ അനൗണ്‍സ് ചെയ്യുന്ന റോഡ് ഷോയും നടത്തി. കാല്‍നടയാത്രക്കാര്‍ക്ക് റോഡുമുറിച്ചു കടക്കാനുള്ള സീബ്രാവരകളില്‍ നിന്നും മെനഞ്ഞെടുത്ത പപ്പു എന്ന സീബ്രകുട്ടിയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ് പപ്പുവിന്റെ പര്യടനം .
കേരളാ പൊലിസ് ട്രാഫിക് വിഭാഗത്തിന്റെ ഭാഗ്യ ചിഹ്നമാണ് പപ്പു സീബ്ര.
പപ്പുവിനെ അവതരിപ്പിച്ചത് ഷൈജു എന്ന പൊലിസ് ഉദ്യോഗസ്ഥനാണ്. ഒപ്പം നജ്മുദ്ദീന്, ബാബു, സുനില്‍, മനോജ് എന്നീ പൊലിസ് ഉദ്യോഗസ്ഥരും പര്യടനത്തില്‍ പങ്കെടുത്തു. ഏപ്രില്‍ 17 ന് കാസര്‍ക്കോട് നിന്ന് ആരംഭിച്ച യാത്ര ജൂണ്‍ 15ന് തിരുവനന്തപുരത്ത് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."