ജപ്പാനില്‍ ഭൂചലനം; ഒന്‍പത് മരണം
ടോക്കിയോ: ജപ്പാനിലെ ഹൊക്കൈദോ ദീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. 40 പേരെ കാണാതായി. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ താപ വൈദ്യുത നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ 30 ലക്ഷത്തോളം വീടുകളിലെ ഊര്‍ജ വിതരണം മുടങ്ങി.
പടഞ്ഞാറന്‍ ജപ്പാനില്‍ ജെബി ചുഴലിക്കാറ്റ് അടച്ചുവീശുന്നതിനിടെയാണ് ഭൂചലനമുണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റില്‍ പത്ത് പേര്‍ മരിച്ചിരുന്നു 300 പേര്‍ക്ക് പരുക്കേറ്റെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തു ലക്ഷത്തോളം പേരെ മാറ്റി താമസിപ്പിച്ചിരുന്നു. പ്രളയത്താല്‍ ചുറ്റപ്പെട്ട കന്‍സായി വിമാനത്താവളത്തില്‍ കുടുങ്ങിയ 3000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കനത്ത കാറ്റിലും മഴയിലും ദശലക്ഷക്കണക്കിന് വീടുകളാണ് തകര്‍ന്നത്. ചുഴലിക്കാറ്റ് നാശം വിതച്ച പലപ്രദേശങ്ങളിലും റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. ഒസാകയില്‍ പ്രതിദിനം 1,35,000 ബാരല്‍ എണ്ണ ശുദ്ധീകരിക്കുന്ന നിപ്പോള്‍ ഓയില്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്റെ സാകെ എണ്ണ ശുദ്ധീകരണ ശാലയിലെ ഒരു യൂണിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.
25 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."