HOME
DETAILS
MAL
മണ്ണും മനുഷ്യനും
backup
May 07 2017 | 01:05 AM
കേള്‍ക്കുന്നുണ്ടോ...?
കണ്ണു തുറന്ന്...
കാതോര്‍ത്ത്...
മണ്ണിലൂടെ നടന്നു നോക്കൂ....
മനസ് മുഷിഞ്ഞ
മനുഷ്യന്റെ മാലിന്യംപേറിയ
മണ്ണിന്റെ തേങ്ങലു കേള്‍ക്കാം.....!
കോണ്‍ക്രീറ്റ് മൂടി
മാനം കാണാതെ
ശ്വാസംമുട്ടി കരയുന്ന
മണ്ണിന്റെ നെടുവീര്‍പ്പ് കേള്‍ക്കാം....
രാസവളങ്ങളില്‍
മുങ്ങി മരിക്കുന്ന
പാടവരമ്പില്‍ നിന്നാല്‍
ജീവനുവേണ്ടി പിടയുന്ന
വയലിന്റെ കരച്ചില് കേള്‍ക്കാം..!
മരം മുറിച്ചപ്പോള്‍ കൂര
നഷ്ട്ടപ്പെട്ട കുരുവികളുടെയും
കുളം നികത്തിയപ്പോള്‍
പിടഞ്ഞുമരിച്ച മത്സ്യങ്ങളുടെയും
നിലവിളി കേള്‍ക്കാം...
വിണ്ണില്‍ മനുഷ്യന്
മൃഗങ്ങളേക്കാള്‍ അധഃപതിക്കുന്നത്
കാണുമ്പോഴാണ്
മണ്ണിനോട് ചേരാന്‍ മോഹം തോന്നിപ്പോവുന്നത് ...!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."