HOME
DETAILS

പമ്പിങ് സ്റ്റോറേജ് വൈദ്യുതി നിലയം: പഠനത്തിന് കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തും

  
backup
September 06 2018 | 19:09 PM

pumbing-storage-vaidhyutha-nilayam

തൊടുപുഴ: പമ്പിങ് സ്റ്റോറേജ് വൈദ്യുതി നിലയങ്ങളുടെ സാധ്യത സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്താന്‍ കെ.എസ്.ഇ.ബി.വിശദമായ പഠനത്തിന് നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനെ (എന്‍.എച്ച്.ബി.സി) ചുമതലപ്പെടുത്തുന്ന കാര്യമാണ് ആലോചിക്കുന്നത്. സാധ്യതാ പഠനം നടത്തുന്ന കാര്യത്തില്‍ വൈദ്യുതി മന്ത്രി എം.എം മണി പച്ചക്കൊടി കാട്ടിയതായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള സുപ്രഭാതത്തോട് പറഞ്ഞു. കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗവുമായും ചെയര്‍മാന്‍ ആശയവിനിമയം നടത്തി. ഇടുക്കി പദ്ധതിയില്‍ രണ്ടാം പവര്‍ ഹൗസാണ് പ്രഥമ പരിഗണനയിലുള്ളത്. അടുത്ത ബോര്‍ഡ് മീറ്റിങ്ങില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. പമ്പിങ് സ്റ്റോറേജ് വൈദ്യുതി നിലയങ്ങള്‍ കെ.എസ്.ഇ.ബിയുടെ പരിഗണനയിലുണ്ടെന്ന് ഓഗസ്റ്റ് ആറിന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

നാലുവര്‍ഷം മുന്‍പ് ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി തന്നെ പ്രാഥമിക പഠനം നടത്തിയിരുന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇടുക്കി അണക്കെട്ടില്‍ നിന്നും ഇക്കുറി ഇത്രയധികം ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടായ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
കെ.എസ്.ഇ.ബി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തെ പഠനത്തിന് ചുമതലപ്പെടുത്തിയാല്‍ അടുത്തകാലത്തെങ്ങും പദ്ധതി തുടങ്ങാന്‍ കഴിയില്ലെന്നാണ് ബോര്‍ഡ് ചെയര്‍മാന്റെ തന്നെ അഭിപ്രായം.
കേന്ദ്ര ഏജന്‍സിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ കേന്ദ്ര ഫണ്ട് അടക്കം നേടിയെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പ്രളയത്തില്‍ ചെറുകിട പദ്ധതികളില്‍ ഭൂരിഭാഗവും തകര്‍ന്ന പശ്ചാത്തലവും കെ.എസ്.ഇ.ബി വിലയിരുത്തുന്നു. 100 മെഗാവാട്ടിന് മുകളിലുള്ള പമ്പിങ് സ്റ്റോറേജ് പദ്ധതികള്‍ മാത്രമേ ലാഭകരമാകൂ.
വെള്ളം പമ്പ് ചെയ്യുന്നതിന് ഭാരിച്ച തുക വേണ്ടിവരുന്നതോടെ പദ്ധതി ലാഭകരമാകില്ലെന്ന നിഗമനമത്തിലായിരുന്നു മുന്‍പ്. എന്നാല്‍, കുറഞ്ഞ വിലയ്്ക്ക് വൈദ്യുതി ലഭ്യമാകുന്ന സമയത്ത് മാത്രമായി പമ്പിങ് പരിമിതപ്പെടുത്തുന്നതിലൂടെ ഈ പ്രശ്‌നം മറികടക്കാമെന്നാണ് പുതിയ വിലയിരുത്തല്‍. പമ്പിങിന് സോളാര്‍ എനര്‍ജി ഉപയോഗിക്കുന്നതിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാമെന്ന് ജനറേഷന്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago