കെജ്രിവാളിനെതിരായ ആരോപണങ്ങളെ തള്ളി ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പുറത്താക്കപ്പെട്ട മന്ത്രി കപില്‍മിശ്ര നടത്തിയ അഴിമതിയാരോപണങ്ങള്‍ അസംബന്ധമെന്ന് ആം ആദ്മി.
ആരോപണങ്ങളെ തള്ളി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. കെജ്രിവാളിനെതിരേയുള്ള ആരോപണങ്ങള്‍ അസംബന്ധവും അടിസ്ഥാനമില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.
മോശം പ്രകടനത്തെ തുടര്‍ന്നാണ് മിശ്രയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും സിസോദിയ പറഞ്ഞു.
അഴിമതിയാരോപണം അടിസ്ഥാന രഹിതമാണെന്ന് എ.എ.പി നേതാവ് കുമാര്‍ വിശ്വാസ് പ്രതികരിച്ചു. തനിക്ക് 12 വര്‍ഷമായി കെജ്രിവാളിനെ അറിയാം. അദ്ദേഹം കൈക്കൂലി വാങ്ങി എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും കുമാര്‍ വിശ്വാസ് പറഞ്ഞു.
കെജ്രിവാള് മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിനില്‍ നിന്ന് രണ്ടു കോടി രൂപ വാങ്ങുന്നത് കണ്ടെന്നാണ് മിശ്ര ആരോപിച്ചത്.
എവിടെ നിന്നാണ് ഈ പണം വന്നത്, എന്തിനു വേണ്ടിയാണ് പണം ഉപയോഗിച്ചത് എന്നീ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും മറുപടി നല്‍കണമെന്നും മിശ്ര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."