കിഴക്കോത്ത് അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ആരംഭിച്ചു. മലമ്പനി, മന്തുരോഗം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തതിന്റെയും പരിസരവാസികളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണു പരിശോധന. കിഴക്കോത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.കെ ജബ്ബാര്‍ മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീതാകുമാരി, ജൂനിയര്‍ എച്ച്.ഐ കെ.പി അബ്ദുല്‍ ശുക്കൂര്‍, കൊടുവള്ളി എ.എസ്.ഐ രഘുനാഥന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
കെട്ടിടങ്ങളുടെ പരിസരങ്ങളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടതിനാലും തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കു വേണ്ട സൗകര്യം ഒരുക്കാത്തതിനാലും ചാലാക്കില് ജാഫര്‍, നൊച്ചങ്ങല് മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ അടച്ചുപൂട്ടുന്നതിനു നോട്ടിസ് നല്കാന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."