തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് മോശം പ്രകടനമുണ്ടായാല്‍ രാജിവയ്ക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്
ചണ്ഡീഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ച രീതിയില്‍ പ്രകടനം കാഴ്ചവച്ചിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന് അമരീന്ദര്‍ സിങ്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കും സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തുല്യപങ്കാളിത്തമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനും പരാജയത്തിനും ഉത്തരവാദികള്‍ മന്ത്രിമാരും എം.എല്‍.എമാരുംതന്നെയാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള മോശം പ്രകടനമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തനിക്ക് കഴിയില്ല.
വര്‍ഷങ്ങള്‍ നീണ്ട അകാലിദള്‍-ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് 2017ലാണ് അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തില്‍ വന്നത്.
117 സീറ്റുള്ള സംസ്ഥാനത്ത് 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."