പ്രളയ ദുരിതം: സഹായ ഹസ്തവുമായി ടിബറ്റില്‍നിന്ന് ദലൈലാമ ട്രസ്റ്റ് പ്രവര്‍ത്തകരെത്തി
നിലമ്പൂര്‍: ടിബറ്റിലെ ദലൈലാമ ട്രസ്റ്റിന്റെ പ്രവര്‍ത്തകര്‍ ജില്ലയിലെ പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായ ഹസ്തവുമായി നിലമ്പൂരിലെത്തി. ലാബ് സാങ് ശില്‍പയുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ മൈസൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിബറ്റിലെ ദലൈലാമ ട്രസ്റ്റ് പ്രവര്‍ത്തകരാണ് പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി നിലമ്പൂരില്‍ എത്തിയത്.
54 പട്ടികജാതി, പട്ടിക വര്‍ഗ കുടുംബങ്ങളുടെ വീടുകള്‍ ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍ മൂല കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സ്ഥിരംസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ ഇസ്മാഈല്‍ മൂത്തേടം, ഷേര്‍ളി വര്‍ഗീസ്, സെക്രട്ടറി പ്രീതി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ട്രസ്റ്റ് ഭാരവാഹികളെ സ്വീകരിച്ചു. അരിയും പലവ്യഞ്ജനങ്ങളും എണ്ണയും പഞ്ചസാരയും അടങ്ങുന്ന ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. മതില്‍ മൂല കോളനിക്ക് സമീപ സ്ഥലങ്ങളിലെ വീടുകളിലേക്ക് തിരിച്ചെത്തിയവര്‍ക്കും എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാംപില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണക്കിറ്റുകള്‍ നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ട്രസ്റ്റ് ഭാരവാഹികളില്‍നിന്ന് ഭക്ഷണക്കിറ്റുകള്‍ ഏറ്റുവാങ്ങി പ്രളയ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."