ആസ്‌ത്രേലിയയിലെ 'സുന്ദരസ്വര്‍ഗ'ത്തില്‍ അടിഞ്ഞ് കൂടിയത് 414 ദശലക്ഷം പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍
കാന്‍ബറ: പത്തുലക്ഷം ഷൂസുകള്‍, മൂന്നര ലക്ഷത്തിലേറെ ടൂത്ത് ബ്രഷുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിനോടു ചേര്‍ന്നുള്ള ആസ്‌ത്രേലിയയിലെ കോകോസ് ദ്വീപില്‍ അടിഞ്ഞുകൂടിയത് ഇവയുള്‍പ്പെടെ 414 ദശലക്ഷം പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണെന്ന് പഠനറിപോര്‍ട്ട്.
500 ആളുകള്‍ മാസം താമസിക്കുന്ന ഈ ദ്വീപില്‍ 238 ടണ്‍ 414 പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് അടിഞ്ഞുകൂടിയതെന്ന് സയന്റിഫിക് റിപോര്‍ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. ജനവാസം കുറഞ്ഞ 27 ദ്വീപുകളാണിവിടെയുള്ളത്. പെര്‍ത്തില്‍നിന്ന് 2,750 കി.മീ ദൂരെയുള്ള ഈ ദ്വീപ് ആസ്‌ത്രേലിയയിലെ മലിനമാക്കപ്പെടാത്ത സ്വര്‍ഗമായാണ് അറിയപ്പെടുന്നത്.
ഒരിക്കല്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പിമൂടി, സ്‌ട്രോ, ചെരുപ്പുകള്‍, ഷൂകള്‍ എന്നിവയാണ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളില്‍ കൂടുതലുമെന്ന് പഠനം നയിച്ച താസ്മാനിയ സര്‍വകലാശാലയിലെ മറൈന്‍ എക്കോ ടോക്‌സിക്കോളജിസ്റ്റ് ജെന്നിഫര്‍ ലാവേര്‍സ് പറഞ്ഞു.
സമുദ്രങ്ങളില്‍ വലിയ ഭീഷണിയായിരിക്കുകയാണ് പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍. ഒറ്റപ്പെട്ട ദ്വീപുകളില്‍ ഇവ കൂടുതലായി അടിഞ്ഞുകൂടുന്നു- അവര്‍ വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."