HOME
DETAILS
MAL
വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയ യുവാവ് പിടിയില്‍
backup
May 17 2019 | 18:05 PM
കൊച്ചി: നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയ യുവാവിനെ പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തു. നേവിയില്‍ കമ്മിഷന് ഓഫിസര്‍ എന്ന വ്യാജേന നേവല്‍ ഓഫിസറുടെ യൂനിഫോമും സീലുകളും ഉപയോഗിച്ച് വ്യാജ റിക്രൂട്ടിങ് സ്ഥാപനം നടത്തിയിരുന്ന കോട്ടയം സ്വദേശി ജോബിന് മാനുവലി (28)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ജോബിന് പാലാരിവട്ടത്ത് ഗാസ്സ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിശാഖപട്ടണം നേവല്‍ ബെയ്സ്, കൊച്ചിന് നേവല്‍ ബെയ്സ് എന്നിവിടങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്കായി ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിശദമായി തുടരന്വേഷണം നടത്തിവരുകയാണെന്നും പാലാരിവട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ശ്രീജേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."