HOME
DETAILS

ലഹരിക്കെതിരേ നിലവിലുള്ളത് ദുര്‍ബലമായ നിയമങ്ങള്‍

  
backup
May 17 2019 | 18:05 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

 

പാലക്കാട്: സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേരുപടര്‍ത്തുന്ന ലഹരി മാഫിയയെ കടിഞ്ഞാണിടാന്‍ ഉപയോഗിക്കുന്നത് കേന്ദ്രതലത്തിലുള്ള ഒരു ദുര്‍ബലമായ കോറ്റ്പ നിയമം മാത്രം.
സിഗരറ്റ് ആന്‍ഡ് അദര്‍ ടോബാക്കോ ആക്റ്റ് 2003 എന്ന കോറ്റ്പയിലെ സെക്ഷന്‍ നാലും, അഞ്ചും, ആറ് (എ),(ബി)യും, സെക്ഷന്‍ ഏഴും ഉപയോഗിച്ചാണ് നടപടിയെടുക്കുന്നത്. ഏതു വകുപ്പിട്ട് കേസെടുത്താലും 200 രൂപയില്‍ കൂടാത്ത തുക പിഴയടച്ച് സ്റ്റേഷനില്‍ നിന്നും ജാമ്യമെടുത്ത് പോകാവുന്ന ശിക്ഷയാണുളളത്.


പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനെതിരേ നാലാം സെക്ഷനിലും അനധികൃതമായി പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി നേരിട്ടോ അല്ലാതെയോ പരസ്യമോ, പിന്തുണയോ, പ്രചാരമോ നടത്തുന്നത് തടയുന്നതിന് അഞ്ചാം സെക്ഷനും ഉപയോഗിക്കുന്നു. പതിനെട്ടുവയസിന് താഴെയുള്ളവര്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടാല്‍ സെക്ഷന്‍ ആറ് ഉപവകുപ്പായും കേസെടുക്കും. വിപണനത്തിനായി ഉണ്ടാക്കുന്ന പുകയില ഉല്‍പന്നങ്ങളില്‍ നിയമപരമായ അറിയിപ്പ് ഇല്ലെങ്കില്‍ അതിനെതിരേ ഏഴാം സെക്ഷന്‍ പ്രകാരം കേസെടുക്കും. മുകളില്‍ പറഞ്ഞ സെക്ഷനുകളിലായാണ് എക്‌സൈസ് വകുപ്പ് കേരളത്തില്‍ കേസെടുക്കുന്നത്. പിടിക്കപെട്ടവര്‍ക്കുള്ള ശിക്ഷയോ പിഴയോ പരിശോധിച്ചാലാണ് നിയമത്തിന്റെ പോരായ്മ മനസിലാകുന്നത്.


ഒരു കിലോവില്‍ കൂടുതലുണ്ടെങ്കില്‍ സ്റ്റേഷന്‍ ജാമ്യത്തിന് പകരം കോടതി ജാമ്യം ആകുമെന്ന് മാത്രം പിഴയില്‍ വലിയ വ്യത്യാസമില്ല. പൊതുസ്ഥലങ്ങളില്‍ തുറന്ന പുകവലി നിരോധിച്ചതാണ് പാന്‍പരാഗും ഹാന്‍സും പോലുള്ള ലഹരി ഉപയോഗം വ്യാപകമാവാന്‍ കാരണം.
കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസത്തില്‍ എക്‌സൈസ് വകുപ്പെടുത്ത കേസുകള്‍ പരിശോധിച്ചാല്‍ നിസാരവല്‍ക്കരണം മനസിലാകും. റെയില്‍വേ പൊലിസുകാര്‍ പിടിച്ചതുള്‍പ്പടെ ആകെ 24,057 കേസുകളാണെടുത്തത്. അതില്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്കുള്ള നാലാം സെക്ഷന്‍ പ്രകാരം 23,129 കേസുകളാണ്. 44,98,800 രൂപയാണ് പിഴ ലഭിച്ചത്. ബാക്കിയുള്ള 928 കേസുകളില്‍ 843 കേസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറടിക്കുള്ളില്‍ പുകയില കൈവശം വയ്ക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്ത സെഷന്‍ ആറ് (ബി) പ്രകാരമാണ് നടപടിയെടുത്ത.് 1,13,100 രൂപ പിഴയായി ഈടാക്കി. അതായത് കേരളത്തില്‍ കഴിഞ്ഞ മൂന്നു മാസമായി പിടിച്ച കഞ്ചാവ് കടത്തുകാര്‍ക്കെതിരേ എടുത്ത കേസും നടപടിയും തികച്ചും പരിഹാസം ഉളവാക്കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത പതിനെട്ടിന് താഴെയുള്ളവര്‍ക്കെതിരേ സെക്ഷന്‍ ആറ് (എ) പ്രകാരം 75 കേസെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും പിഴയായി 1,03,000 രൂപ ഈടാക്കിയിട്ടുണ്ട്.
സെക്ഷന്‍ ഏഴ് പ്രകാരം വിപണത്തിനായി ഉണ്ടാക്കുന്ന പുകയില ഉല്‍പന്നങ്ങളില്‍ നിയമപരമായ അറിയിപ്പ് ഇല്ലാത്ത വകുപ്പില്‍ എഴു കേസെടുത്തിട്ടുണ്ടെങ്കിലും ഒരു രൂപപോലും പിഴയായി ഈടാക്കിയിട്ടില്ല.


പുകയില ലഹരി ഉല്‍പന്നങ്ങള്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് 3,303 കേസുകളുള്ള എറണാകുളം ജില്ലയിലാണ്. തൊട്ടടുത്ത സ്ഥാനം 3,111 കേസുകളുമായി തിരുവനന്തപുരം ജില്ലയാണ്. പാലക്കാട് ജില്ലയിലെ ആറ് ചെക്ക് പോസ്റ്റുകളിലൂടെ തമിഴ്‌നാട്ടില്‍നിന്ന് ഒഴുകിയെത്തുന്ന കഞ്ചാവിനും പുകയില ഉല്‍പന്നങ്ങള്‍ക്കും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കഞ്ചാവിനും മറ്റു അതിതീവ്രമായ ലഹരി ഉല്‍പന്നങ്ങള്‍ക്ക് എതിരേ 1,696 കേസുകള്‍ മാത്രമാണ് എടുത്തത്.


പരിശോധന ശക്തിപ്പെടുത്താന്‍ സമാന്തര പൊലിസ് സംവിധാനമുള്ള ലഹരികള്ളകടത്തുന്നവരെ നേരിടാന്‍ ആയുധങ്ങളില്ലാത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. രാത്രികാല പരിശോധനകള്‍ നടക്കുമ്പോള്‍ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ പോകുന്നവരെ ഓടിച്ചിട്ടു പിടിക്കാന്‍ വാഹന സൗകര്യമില്ല.
ഇപ്പോള്‍ പുതിയതായി നിയമം ഉണ്ടാക്കാന്‍ നമുക്ക് കഴിയില്ലെന്നും ഉള്ള നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും എക്‌സൈസ് വകുപ്പ് കമ്മിഷനര്‍ സുപ്രഭാതത്തോട് പറഞ്ഞു. കൂടാതെ ഇപ്പോഴത്തെ നിയമത്തിലെ പോരായ്മയെ മറികടക്കാന്‍ ഒരു പുതിയ നിയമനിര്‍മാണം കേന്ദ്രത്തിലോ സംസ്ഥാന തലത്തിലോ ഉണ്ടാവാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago