മത്സ്യതൊഴിലാളികള്‍ യഥാര്‍ഥ സൂപ്പര്മാന്മാര്: എ.ഡി.ജി.പി
തലശ്ശേരി: പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ച് നില്ക്കുമ്പോള് കൈയും മെയ്യും മറന്ന് ബോട്ടുകളുമായി ദുരന്ത സ്ഥലത്തെത്തിയ മത്സ്യതൊഴിലാളികളുടെ സേവനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ഇവരാണു യഥാര്‍ത്ഥ സൂപ്പര്മാന്മാരെന്ന് എ.ഡി.ജി.പി സുധേഷ് കുമാര്‍.
ദുരന്തമുഖത്ത് എല്ലാ വകുപ്പുകളെയും യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു.
ഇതുവഴി പൊലിസ് സേനയുടെ മനോവീര്യം ഉയര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സേനാംഗങ്ങള്‍ കാഴ്ചവച്ചു. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം നിലവില്‍ വന്നിട്ടുïെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
പ്രളയക്കെടുതിയില്‍ തലശ്ശേരി തീരദേശ പൊലിസ് സ്റ്റേഷന് പരിധിയിലെ 27 ബോട്ടുകളിലായി 91 മത്സ്യതൊഴിലാളികളാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇവര്‍ക്ക് എ.ഡി.ജി.പി മംഗളപത്രവും പൊന്നാടയും നല്കി. ഡി.ഐ.ജി കെ.പി ഫിലിപ്പ്് അധ്യക്ഷനായി. തീദേശ പൊലിസ് സി.ഐ എ.പി കുട്ടികൃഷ്ണന്, എസ്.ഐ. എം.ബി ബിജോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."