HOME
DETAILS

ഭരണവിരുദ്ധ വികാരവും ഭരണാനുകൂല തരംഗവും

  
backup
May 18 2019 | 17:05 PM

anti-incumbency-and-pro-government-wave

ഭരണവിരുദ്ധ വികാരം പുതിയ വാക്കൊന്നുമല്ല. കാലാകാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പില്‍ നേരിടുന്ന പ്രതികൂലാഭിപ്രായമായി ഭരണവിരുദ്ധ വികാരത്തെ കാണാം. അതല്ല, ഇവിടെ ചിന്തിക്കുന്നത്, ഭരണാനുകൂല തരംഗം എന്നൊന്നുണ്ടോയെന്നാണ്.
ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തീര്‍ത്തും മോശമാണെങ്കില്‍ ജനങ്ങള്‍ക്ക് അതിനോട് വിപ്രതിപത്തിയുണ്ടാകുന്ന പോലെ ജനങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്ന ഭരണമാണുണ്ടാകുന്നതെങ്കില്‍ ഭരണാനുകൂല തരംഗം സൃഷ്ടിക്കപ്പെടാം. അതു ലഘുവായോ തീവ്രമായോ സംഭവിക്കാം. ഭരണത്തെ ആശ്രയിച്ചിരിക്കും തരംഗത്തിന്റെ ശക്തി.

ഭരണാനുകൂല തരംഗം

ഇന്ത്യയിലെ ഭരണവിരുദ്ധ വികാരം പോലെ തന്നെ ഭരണാനുകൂല തരംഗവും ഉണ്ടായിട്ടുണ്ട്. മുന്‍കാല തെരഞ്ഞെടുപ്പുകളേക്കാള്‍ പോളിങ് ശതമാനം കൂടുകയും ഫലപ്രഖ്യാപനത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്കു സീറ്റുകള്‍ വര്‍ധിക്കുകയും ചെയ്താല്‍ അതിനെ ഭരണാനുകൂല തരംഗമെന്നു വിളിക്കാം.
സാധാരണഗതിയില്‍ അങ്ങനെ സംഭവിക്കാറില്ല. കാരണം, മിക്ക സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കുമ്പോഴേയ്ക്കും ജനങ്ങളെ പരമാവധി വെറുപ്പിച്ചിട്ടുണ്ടാകും.
ഇന്ത്യയില്‍ ഭരണാനുകൂല തരംഗമുണ്ടായ തെരഞ്ഞടുപ്പുകള്‍ മുന്‍കാലങ്ങളില്‍ അപൂര്‍വമായെങ്കിലും നടന്നിട്ടുണ്ട്. 1952ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത് 364 സീറ്റുകളായിരുന്നു. 45 ശതമാനം വോട്ടും ലഭിച്ചു.
അഞ്ചുവര്‍ഷത്തിനുശേഷം നെഹ്‌റു സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ സീറ്റുകളുടെ എണ്ണം 371 ആയി വര്‍ധിച്ചു.
ആനുപാതികമായി വോട്ടു വിഹിതവും കൂടി, 47.8 ലെത്തി. ഭരണാനുകൂലതരംഗമായിരുന്നു ഇതിനു കാരണം. 1962 ലും അതു സംഭവിച്ചു.
1967ല്‍ 283 സീറ്റുമായി അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി 1971 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 362 സീറ്റുമായി ഒരു കൊടുങ്കാറ്റുപോലെ അധികാരത്തില്‍ മടങ്ങിയെത്തിയതിനു രാജ്യം സാക്ഷ്യം വഹിച്ചിരുന്നു.
40.8 ശതമാനത്തില്‍ നിന്നു വോട്ടുവിഹിതം 43.7 ശതമാനമായി വര്‍ധിച്ചു.
1980ല്‍ 353 സീറ്റുകളുമായാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതെങ്കില്‍ ഭരണാനുകൂല തരംഗമുണ്ടായ 1984 ല്‍ സീറ്റുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 415 ലെത്തി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്നുണ്ടായ ഈ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയാണു പ്രധാനമന്ത്രിയായത്. 42.7 ശതമാനത്തില്‍ നിന്നു വോട്ടുവിഹിതം 48.1 ശതമാനമായി.
രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത് 1989 നു ശേഷം ഇന്ത്യയില്‍ ഭരണാനുകൂല തരംഗമുണ്ടായിട്ടില്ലെന്നാണ്. ഉണ്ടായത്, ഭരണവിരുദ്ധ വികാരമാണ്.
ഭരണാനുകൂല തരംഗം
സംസ്ഥാനങ്ങളില്‍
വളരെ വേഗം ഉത്തരം പറയാവുന്ന സംസ്ഥാനം ബിഹാര്‍ ആണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭരണത്തിലിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതു 2015 ല്‍. അന്നു ഭൂരിപക്ഷം നേടി അധികാരം അദ്ദേഹം നിലനിര്‍ത്തി. ഭരണാനുകൂല തരംഗമായിരുന്നു കാരണം.
ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് 2003ല്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ മത്സരിച്ചപ്പോള്‍ ഭരണാനുകൂല തരംഗത്തിന്റെ പ്രഭാവമാണു കണ്ടത്. അവര്‍ അധികാരത്തില്‍ തിരിച്ചെത്തി. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ 2013 ല്‍ നേരിട്ട തെരഞ്ഞെടുപ്പിനെയും ഭരണാനുകൂല തരംഗത്തിന്റെ ഗണത്തിലാണു പെടുത്താറുള്ളത്.

മോദി സര്‍ക്കാര്‍
കാര്‍ഷികരംഗത്തെ പ്രശ്‌നവും പ്രതിസന്ധിയും തൊഴിലില്ലായ്മയും നോട്ടുനിരോധനത്തിലെ പ്രയാസങ്ങളും റഫാല്‍ ഇടപാടും സി.ബി.ഐയിലെ പ്രശ്‌നവും റിസര്‍വ് ബാങ്കിലെ പ്രശ്‌നങ്ങളും ഇന്ധനവിലയും എന്നുവേണ്ട സകല മേഖലയിലും ജനങ്ങളെ പ്രയാസത്തിലേയ്ക്കു തള്ളിവിട്ട അഞ്ചുവര്‍ഷക്കാലമാണു കടന്നുപോയത്. അതിനുശേഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍ക്കാരിനു ഭരണാനുകൂലതരംഗം പ്രതീക്ഷിക്കാവതല്ലല്ലോ. പകരം, ഭരണവിരുദ്ധ വികാരം അതിശക്തമായി ഉണ്ടാവുകയും ചെയ്യും.
എന്നിട്ടും, പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്, രാജ്യത്തു ഭരണാനുകൂല തരംഗമുണ്ടെന്നാണ്. വാരണാസിയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയാണു മോദി ഇതു തട്ടിവിട്ടത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ഇതാദ്യമായി ഭരിച്ച സര്‍ക്കാരിനനുകൂലമായി ജനങ്ങള്‍ വിധിയെഴുതുന്നുവെന്നാണ് അദ്ദേഹത്തിന്റെ മേനി പറയല്‍. മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളൊന്നിനെപ്പറ്റിയും അദ്ദേഹം ബോധവാനല്ലെന്നുവേണം ഇതില്‍നിന്നു മനസ്സിലാക്കാന്‍.
ഭരണവിരുദ്ധവികാരം എപ്പോഴും ഭരണാധികാരികള്‍ക്കു പേടിസ്വപ്നങ്ങളാണ്. ഭരണാനുകൂല തരംഗമുണ്ടെന്നു സ്വയം പ്രചരിപ്പിക്കുന്നതും ഒരുതരം ഭയത്തില്‍ നിന്നുളവായതല്ലേയെന്നു ന്യായമായും സംശയിക്കാം. 2014 കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായിരുന്നതിനാലാണു കോണ്‍ഗ്രസ് ഭരണവിരുദ്ധ വികാരത്തിന്റെ കയ്പുനീര്‍ കുടിച്ചത്. അതുമൂലം അധികാരത്തില്‍ നിന്നു പുറത്തുപോകേണ്ടിവന്നു. 20 ശതമാനത്തില്‍ താഴെ മാത്രം വോട്ടും ചരിത്രത്തിലെ ഏറ്റവും കുറവു സീറ്റും നേടി തൃപ്തിപ്പെടേണ്ടിവന്നു. ഭരണവിരുദ്ധവികാരം രൂക്ഷമായതിനു തെളിവായിരുന്നു ആ തെരഞ്ഞെടുപ്പ്.
ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധവികാരം അലയടിക്കുന്നുണ്ട്. എന്നാല്‍, അതു മുതലാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായിട്ടുണ്ടോയെന്നതാണു ചോദ്യം. ഭരണാനുകൂല തരംഗമില്ലാതിരിക്കേ വിരുദ്ധ വികാരം എത്രമാത്രം മുതലാക്കാനായി എന്നത് ഏറെ പ്രസക്തമായ ചോദ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago