HOME
DETAILS

തലകറക്കം വീഴ്ത്താറുണ്ടോ?

  
backup
May 18 2019 | 17:05 PM

%e0%b4%a4%e0%b4%b2%e0%b4%95%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b

 

വയോമിത്രം ക്ലിനിക്കില്‍ 65 വയസിനു മുകളില്‍ ഉള്ളവരാണ് ഉണ്ടാവുക. കാണിക്കാന്‍ വരുന്ന അപ്പൂപ്പന്മാര്‍ക്കും, അമ്മൂമ്മമാര്‍ക്കും സര്‍വ സാധാരണമായി പറയാനുള്ള പ്രശ്‌നമായിരിക്കും തലകറക്കം. ഈ പ്രായക്കാരില്‍ ഏതാണ്ട് അന്‍പത് ശതമാനത്തോളം പേരില്‍ കണ്ടു വരുന്ന പ്രശ്‌നമാണ് വെര്‍ട്ടിഗോ അഥവാ തലകറക്കം അഥവാ തലചുറ്റല്‍. സ്ത്രീകളിലും പുരുഷന്മാരിലും ഇത് കണ്ടുവരുന്നു.

കാരണങ്ങള്‍ പലതുണ്ട്‌

ചെവിക്കകത്തുള്ള ഒരുകൂട്ടം ആള്‍ക്കാരാണ് നമ്മുടെ ശരീരത്തിന്റെ ബാലന്‍സിങ് നിലനിര്‍ത്തുന്നത്. യൂട്രിക്കിള്‍, സാക്ക്യൂള്‍, സെമി സര്‍ക്കുലര്‍ കനാല്‍ എന്നിങ്ങനെ നമ്മുടെ ആന്തരിക കര്‍ണ്ണത്തിന് അകത്തു കുഴല്‍ രൂപത്തില്‍ ഉള്ള ഭാഗങ്ങളാണിവ.
ഈ കുഴലുകളില്‍ ബ്രഷ് രൂപത്തില്‍ ഉള്ള ഭാഗവും, കാല്‍ഷ്യം കാര്‍ബണേറ്റ് ക്രിസ്റ്റലുകളും ഉണ്ട്. നമ്മുടെ സ്ഥാന ചലനങ്ങള്‍ക്ക് അനുസരിച്ച് ഇവ തലച്ചോറിലേക്ക് സിഗ്നലുകള്‍ അയക്കുകയും അതുവഴി ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്. ഈ പ്രക്ഷേപണ പരിപാടിയിലെ തടസ്സങ്ങളെയാണ് പെരിഫെറല്‍ വെര്‍ട്ടിഗോ എന്നു പറയുന്നത്.


പെരിഫെറല്‍ വെര്‍ട്ടിഗോ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ബിനൈന്‍ പരോക്‌സിസമല്‍ പൊസിഷണല്‍ വെര്‍ട്ടിഗോ (ആജജഢ). മേല്‍ പറഞ്ഞ, ആന്തരിക കര്‍ണത്തിലെ ക്രിസ്റ്റലുകള്‍ക്ക് ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.


അടുത്തത് മേനിയേഴ്‌സ് ഡിസീസ് ആണ്. ചെവിക്കുള്ളിലെ ദ്രാവകങ്ങളുടെ മര്‍ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇവിടെ വില്ലനാവുന്നത്. ഇതോടൊപ്പം കേള്‍വിക്കുറവ്, ചെവിയില്‍ മൂളല്‍ ശബ്ദം കേള്‍ക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ചെവിക്കുള്ളിലുണ്ടാകുന്ന അണുബാധയും, ലാബ്രിന്‍തയറ്റിസ് പോലുള്ളവ, അതേ തുടര്‍ന്നുണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങളും തലകറക്കത്തിന് കാരണമാകുന്നു.


ഇതുകൂടാതെ, തലച്ചോറിന്റെയും, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങള്‍ കൊണ്ടും ഉണ്ടാകുന്ന തലകറക്കങ്ങള്‍ സെന്‍ട്രല്‍ വെര്‍ട്ടിഗോ എന്ന ഗ്രൂപ്പില്‍ പെടുന്നു. തലച്ചോറിനകത്തെ മുഴകള്‍, സ്‌ട്രോക്ക്, തേയ്മാനം എന്നിവയൊക്കെ ഇതിനു കാരണമാകുന്നു.
ശരീര ലവണങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, മൈഗ്രൈന്‍, ഉറക്കക്കുറവ്, അമിത മദ്യപാനം, അണുബാധകള്‍, വിളര്‍ച്ച എന്നിവയും ചിലപ്പോഴൊക്കെ തലകറക്കത്തിന് കാരണമാകുന്നു.

രോഗ നിര്‍ണയം പ്രധാനം

കാരണങ്ങള്‍ പലതുണ്ട് എന്നതു കൊണ്ടു തന്നെ കൃത്യമായ രോഗനിര്‍ണയം വെര്‍ട്ടിഗോയുടെ കാര്യത്തില്‍ പ്രധാനമാണ്. കാരണം കണ്ടെത്തി പരിഹരിക്കാന്‍ വേണ്ടി വൈദ്യസഹായം തേടുക. സങ്കീര്‍ണമല്ലാത്ത സാഹചര്യങ്ങളില്‍ മരുന്നും വ്യായാമവും വഴി അസുഖം ഭേദമാക്കാം. കൂടുതല്‍ ഗുരുതര സാഹചര്യങ്ങളില്‍ സര്‍ജറി ആവശ്യമായി വരാറുണ്ട്.


തലകറക്കം കൃത്യമായി ചികില്‍സ നല്‍കാതിരിക്കുമ്പോഴുള്ള പ്രധാന പ്രശ്‌നം വീഴ്ചകളാണ്. പ്രത്യേകിച്ചു പ്രായമുള്ളവരില്‍ ഒക്കെ, തലകറങ്ങി വീഴുന്നത് വഴിയുള്ള പൊട്ടലുകളും മറ്റും ഒഴിവാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കൃത്യസമയത്ത് വൈദ്യ സഹായം ലഭ്യമാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  16 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  16 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  16 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  16 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  16 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  16 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  16 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  16 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  16 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago