യു.എസ് പടക്കപ്പലുകളെ ആക്രമിക്കാന്‍ ഹ്രസ്വദൂര മിസൈല്‍ ധാരാളം: ഇറാന്‍
തെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫില്‍ താവളമടിക്കുന്ന അമേരിക്കന്‍ പടക്കപ്പലുകളെ ആക്രമിക്കുക വളരെ എളുപ്പമുള്ള കാര്യമാണെന്നും തങ്ങളുടെ ഹ്രസ്വദൂര മിസൈലുകള്‍ പോലും അവിടെ എത്തുമെന്നും ഇറാന്‍ വിപ്ലവഗാര്‍ഡിന്റെ പാര്‍ലമെന്ററി കാര്യ ഉപമേധാവി മുഹമ്മദ് സാലിഹ് പറഞ്ഞു. ഒരു പുതിയ യുദ്ധത്തിന്റെ ചെലവു താങ്ങാന്‍ അമേരിക്കക്കാവില്ല. സാമൂഹികമായും ആള്‍ബലത്തിലും അവര്‍ പ്രതിസന്ധി നേരിടുകയുമാണ്- അദ്ദേഹം പറഞ്ഞു.
ശത്രു കണക്കുകൂട്ടല്‍ തെറ്റിച്ച് തന്ത്രപരമായ വല്ല പിഴവും കാണിച്ചാല്‍ അവര്‍ ഖേദിക്കേണ്ടിവരുന്ന തരത്തിലുള്ള മറുപടി ലഭിക്കുമെന്ന് ഇറാന്‍ സൈനികമേധാവി മേജര്‍ ജനറല്‍ അബ്ദുല്‍റഹിമാന്‍ മൂസവി പറഞ്ഞു.
അതേസമയം നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി തങ്ങള്‍ ഫോണുമായി കാത്തിരിക്കുകയാണെന്നും എന്നാല്‍ ഇറാനില്‍ നിന്ന് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്നും ഉന്നത യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."