മൂലത്തറ ഡാമിലെ തകര്‍ന്ന ഭാഗം പുനര്‍ നിര്‍മാണം തുടങ്ങി
പാലക്കാട് : ആളിയാര്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടതിനെത്തുടര്‍ന്ന് മൂലത്തറ ഡാമിലെ തകര്‍ന്ന ഭാഗം മണല്‍ ചാക്കുകളുംമറ്റും അടുക്കി വെച്ച് നന്നാക്കി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. മൂലത്തറ ഡാമിന്റെ കെട്ടിനോട് ചേര്‍ന്ന വലതുകരഭാഗമാണ് ഒളിച്ചു പോയത്. എട്ടു വര്‍ഷം മുന്‍പും പ്രളയത്തില്‍ തകര്‍ന്ന അതെ ഭാഗമാണ് ഇത്തവണയും തകര്‍ന്നത്.
അന്ന് കല്ലും സിമന്റുമിട്ട് കെട്ടിയ ഭാഗം ജലപ്രളയത്തില്‍ കുത്തിയൊലിച്ചു് പോവുകയായിരുന്നു. ഇപ്പോള്‍ ആളിയാര്‍ ഡാമില്‍ നിന്നും എത്തുന്ന വെള്ളം മുഴുവന്‍ പുഴയിലേക്കാണ് പോകുന്നത്. ഇന്നലെ മുതല്‍ തകര്‍ന്ന ഭാഗത്തു മണല്‍ ചാക്ക് അടുക്കി വെച്ചാണ് ഇപ്പോള്‍ നന്നാക്കുന്നത് രണ്ടു ദിവസത്തിനകം പണിപൂര്‍ത്തീകരിക്കാനാവുമെന്ന് അസി.എന്‍ജിനീയര്‍ ദേവന്‍ സുപ്രഭാതത്തോട് പറഞ്ഞു. പണികള്‍ പുരോഗമിക്കുന്നതിനിടയില്‍ ബുധനാഴ്ച്ച രാത്രി ആളിയാറില്‍ നിന്നും മുന്നറിയിപ്പില്ലാതെ 1000 ഘനയടി വെള്ളം തുറന്ന് വിട്ടതും പണികള്‍ക്ക് തടസമുണ്ടാക്കി. മൂലത്തറ ഡാമിന്റെ ഭാഗം തകര്‍ന്നു വെള്ളം പുഴയിലേക്ക് പാഴായി പോകുന്നത്് കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
50 കോടിയോളം ചിലവില്‍ മൂലത്തറ ഡാം നവീകരണ പണികള്‍ നടന്നു വരികയാണിപ്പോള്‍. ശക്തമായ മഴയെത്തുടര്‍ന്ന് രണ്ടാഴ്ചയോളം പണികള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട്വന്ന ഓണാവധിയി കൂടിയായപ്പോള്‍ പണികള്‍ നീണ്ടു പോയിരുന്നു. കഴിഞ്ഞയാഴ്ച മുതല്‍ നിര്‍ത്തിവെച്ച പണികള്‍ വീണ്ടും ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയതായും പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ മൂലത്തറ ഡാമിന്റെ പണികള്‍ സ്തംഭിച്ചതായി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."