'ക്യാച് ഓഫ് ദി ഡേ' പദ്ധതിക്ക് തുടക്കമായി
ഫറോക്ക്: സംസ്ഥാനത്തെ പുഴ ശുചീകരണം ലക്ഷ്യമാക്കി ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബിന്റെ 'ക്യാച് ഓഫ് ദ ഡേ' പദ്ധതിക്കു തുടക്കമായി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പുഴയിലടിഞ്ഞു കൂടുന്ന മാലിന്യം നീക്കം ചെയ്യുന്നതാണു പദ്ധതി. പ്ലാസ്റ്റിക് കുപ്പികള്‍, മദ്യക്കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി നദികളിലടിഞ്ഞു കൂടുന്ന മാലിന്യം ശേഖരിച്ചു വേര്‍തിരിച്ച് റീസൈക്ലിങ് കേന്ദ്രത്തിലേക്ക് അയക്കും.
കയാക്കിങ്, കനോയിങ് എന്നിവ പരിശീലിപ്പിക്കുന്നതിനായി മൂന്നു വര്‍ഷം മുന്‍പാണ് പന്തീരങ്കാവ് സ്വദേശി കൗശിക്ക് ജെല്ലിഫിഷ് എന്ന പേരില്‍ ചെറുവണ്ണൂരില്‍ ക്ലബ് ആരംഭിച്ചത്. ക്ലബില്‍ പരിശീലനത്തിനെത്തുന്നവരെ ഉപയോഗിച്ചാണു നദികള്‍ വൃത്തിയാക്കുന്നത്. ചാലിയാറില്‍ കയാക്കിലിറങ്ങി മാലിന്യം ശേഖരിച്ച് വി.കെ.സി മമ്മദ്കോയ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.
പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിങ് ഓഫിസര്‍ എ.ആര് ചൗഹാന്, കൗണ്‍സിലര്‍ എം. ശീജ ഹരീഷ് ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."