നഗരസഭ കാര്യാലയത്തിന് സമാന്തരമായുള്ള റോഡിലൂടെയുളള വലിയ വാഹനങ്ങള്‍ നിരോധിക്കണമെന്ന്
കുന്നംകുളം: നഗരസഭ കാര്യാലയത്തിന് സമാന്തരമായുള്ള റോഡിലൂടെയുളള വലിയ വാഹനങ്ങള്‍ നിരോധിക്കണമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പെഴ്‌സനു കത്ത് നല്‍കി.
അഞ്ചു വര്‍ഷത്തിലേറെയായി ഈ ആവശ്യം നിരന്തരം ചര്‍ച്ച ചെയ്യുകയും ട്രാഫിക്ക് അഡ്‌വൈസറി യോഗത്തില്‍ പല തവണ തീരുമാനമെടുത്തിരുന്നതുമാണ്. എന്നാല്‍ സ്വകാര്യ ബസുടമകളുടെ ആവശ്യപ്രകാരം മാത്രമാണ് ഇത് നടപ്പിലാക്കാത്തതെന്നാണ് ആരോപണം.
മൂന്ന് വളവുകളും കുത്തനെയുള്ള ഇറക്കവുമായതിനാല്‍ ഇവിടെ അപകടം പതിവാണ്. മാത്രമല്ല, താലൂക്ക് ആശുപത്രിയിലേക്കുള്ള കവാടത്തിലൂടെയുള്ള കാല്‍ നടയും ഭീതിയിലാണ്. യാത്രക്കാര്‍ക്കുള്ള അപകടത്തിനപ്പുറം വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം തെറ്റിയുണ്ടാകുന്ന അപകടവും പതിവാണ്.
ഇവിടെയുണ്ടാകുന്ന ചെറിയ അപകടങ്ങള്‍ പോലും നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കിനു കാരണമാകുന്നുണ്ട്. അതിനാല്‍ ഈ റോഡിലൂടെയുള്ള വലിയ വാഹനഗതാഗതം നിര്‍ത്തിവെക്കുന്നതിനും തീരുമാനം നടപ്പിലാക്കാന്‍ അടിയന്തിരമായി ട്രാഫിക്ക് അഡ്‌വൈസറി യോഗം ചേരണമെന്നും സ്ഥിരം സമിതി ചെയര്‍മാന്‍ ഷാജി ആലിക്കല്‍ നല്‍കിയ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."