HOME
DETAILS

'അവര്‍ കത്തിച്ചത് ഞങ്ങളുടെ കുട്ടിയുടെ മൃതദേഹമാണോ എന്നുപോലും അറിയില്ല, ഞങ്ങള്‍ അവളെ കണ്ടിട്ടില്ല'- ഹാത്രസ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

  
Web Desk
October 04 2020 | 05:10 AM

national-it-was-not-our-girls-body-that-was-cremated-says-womans-sister-in-law-2020

ലഖ്നൗ: ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം തന്നെയാണോ പൊലിസ് സംസ്‌കരിച്ചതെന്ന് അറിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.

'പൊലിസ് കത്തിച്ചത് ഞങ്ങളുടെ കുട്ടിയുടെ ശരീരമാണെന്നുറപ്പില്ല. ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് പൊലിസ് വ്യക്തമാക്കണം. ഞങ്ങളെ അവളുടെ മൃതദേഹം കാണിച്ചിട്ടില്ല. പിന്നെ കത്തിച്ചത് അവളെയാണെന്ന് ഞങ്ങളെങ്ങിനെ വിശ്വസിക്കും'- കുട്ടിയുടെ സഹോദരന്റെ ഭാര്യ ചോദിക്കുന്നു. ന്യൂസ് 18ന്റേതാണ് റിപ്പോര്‍ട്ട്.

താന്‍ കേണപേക്ഷിച്ചിട്ടും പൊലിസ് കുഞ്ഞിന്റെ ശരീരം തന്നെ കാണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് ആവര്‍ത്തിക്കുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കാണാന്‍ പൊലിസ് അനുവദിച്ചില്ലെന്ന് കുടുംബം നേരത്തെ പരാതിപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലിസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചത് നേരത്തെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

സെപ്തംബര്‍ 14നാണ് നാല് സവര്‍ണര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ ഇടുപ്പെല്ല് കര്‍ക്കുകയും നാവ് മുറിക്കുകയും ചെയ്തിരുന്നു അക്രമികതള്‍ രണ്ടാഴ്ച ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം അവള്‍ മരണത്തിന് കീഴടങ്ങി. സെപ്തംബര്‍ 30 പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലിസ് ഹാത്രാസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago