HOME
DETAILS

പര്‍ദ വിവാദം: സി.പി.എം മുസ്‌ലിം വിഭാഗത്തെ അപമാനിച്ചു; കുഞ്ഞാലിക്കുട്ടി

  
backup
May 19, 2019 | 12:45 PM

niqab-issue-cpm-kunhalikutty

മലപ്പുറം കള്ളവോട്ടും പര്‍ദയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അങ്ങനെ പറഞ്ഞതിലൂടെ സി.പി.എം മുസ്‌ലിം വിഭാഗത്തെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം നേതാക്കളുടെ പ്രസ്താവന നല്ല ഉദ്ദേശത്തോടെയുള്ളതല്ല. പര്‍ദ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സി.പി.എം മുസ്ലിം വിഭാഗത്തെ അപമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജനാണ് പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് പറഞ്ഞത്. വലിയ പ്രതിഷേധങ്ങള്‍ ഈ പ്രസ്താവനയ്‌ക്കെതിരേ ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."