HOME
DETAILS

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

  
July 21, 2026 | 9:24 AM

pala-municipality-diya-binu-removed-ldf-no-confidence-motion-passed

പാലാ: നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി. എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. 

വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ 4 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചു. ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് എത്തിയത്. അതേസമയം, റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ ഹാജരായില്ല.

നഗരസഭയില്‍ ഭരണമുന്നണിയിലെ സ്വതന്ത്രകൂട്ടായ്മയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിട്ട് രണ്ടു മാസത്തോളമായി. 

ഈ സമയങ്ങളിലൊന്നുംതന്നെ എല്‍.ഡി.എഫ് അവിശ്വാസത്തിലേക്ക് നീങ്ങിയിരുന്നില്ല. എന്നാലിപ്പോള്‍ ഭരണപ്രതിസന്ധിരൂക്ഷമാണെന്നും നഗരസഭയില്‍ നല്ലൊരു ഭരണം വരാന്‍ ഇടപെടല്‍ നടത്തേണ്ടത് പ്രതിപക്ഷമെന്ന നിലയില്‍ തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്നുമാണ് എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് ബിജു പാലുപടവനാണ് അവിശ്വാസപ്രമേയ നോട്ടിസ് നല്‍കിയത്. 

പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യു.ഡി.എഫ് ഭരിക്കുന്നത്.

യു.ഡി.എഫിന്റെ കൗണ്‍സിലര്‍മാരായി നില്‍ക്കുന്ന സമയത്തുപോലും തങ്ങള്‍ക്ക് യാതൊരുവിധപരിഗണനയും നഗരസഭയ്ക്കകത്ത് ലഭിക്കുന്നില്ലെന്നും പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ ഏകാധിപത്യസ്വഭാവത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ പിന്തുണ പിന്‍വലിക്കുന്നുവെന്നറിയിച്ച് കെ.പി.സി. സിക്ക് കത്ത് നല്‍കിയിരുന്നത്.

 

In Pala, Diya Binu has been removed from her position after the LDF’s no-confidence motion was passed. Congress members also supported the motion, leading to the defeat of the chairperson. The political development has triggered discussions in local circles and is expected to influence the power dynamics in the municipality.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി വീണ്ടും നിയന്ത്രണം; വൈകീട്ട് അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങും

Kerala
  •  3 hours ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  3 hours ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

Kuwait
  •  3 hours ago
No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  3 hours ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  3 hours ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  4 hours ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  4 hours ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  4 hours ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  4 hours ago


No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  5 hours ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  5 hours ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  6 hours ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  6 hours ago