ട്രെന്‍ഡ് പ്രീ സ്‌കൂള്‍ അധ്യാപക പരിശീലനം ഇന്ന് മുതല്‍
കോഴിക്കോട്: ട്രെന്‍ഡ് സംസ്ഥാന കമ്മിറ്റിയുടെ അക്കാദമിക് പിന്തുണയോടെ പ്രവര്‍ത്തിച്ച് വരുന്ന പ്രീ സ്‌കൂളിലെ അധ്യാപികമാര്‍ക്കുള്ള പരിശീലന പരിപാടി 'ഗ്രോയിങ് ബഡ്‌സ്' ഇന്ന് മുതല്‍ 18 വരെ കോഴിക്കോട് ശിക്ഷക് സദനില്‍ നടക്കും. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ നടക്കുന്ന ക്യാംപില്‍ ശിശു പരിചരണത്തിന്റെ മനഃശാസ്ത്ര പശ്ചാത്തലം, ഭാഷാ പഠന സമീപനങ്ങള്‍, മാനേജ്‌മെന്റ് തന്ത്രങ്ങള്‍, ശാരീരിക ചാലക വികാസം, ആത്മ സംസ്‌കരണത്തിന്റെ ബാലപാഠങ്ങള്‍, പെഡഗോഗിക്ക് അനാലിസിസ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കേരളത്തിലെ പ്രഗല്‍ഭ വിദ്യാഭ്യാസ വിചക്ഷണര്‍ അവതരിപ്പിക്കും.
പരിശീലന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്യും. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്. വി മുഹമ്മദ് അലി, ശാഹുല്‍ ഹമീദ് മേല്‍മുറി, അലി കെ വയനാട്, അബ്ദുറഹീം ചുഴലി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, റിയാസ് നരിക്കുനി, ശംസാദ് സലീം പൂവത്താണി, സഈദ് കൊണ്ടോട്ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."