HOME
DETAILS

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ പഠനം

  
Web Desk
September 07 2018 | 18:09 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-11

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങളറിയാനും പരിഹരിക്കാനും നഷ്ടങ്ങള്‍ വിലയിരുത്താനും പുതിയ പഠനം നടത്തുന്നു. വനിതാ ശിശുവികസന വകുപ്പും പ്ലാനിങ് ബോര്‍ഡും സംയുക്തമായാണു പഠനം നടത്തുന്നത്.

പ്ലാനിങ് ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പനും ജെന്‍ഡര്‍ അഡൈ്വസറായ ഡോ. ടി.കെ ആനന്ദിയുമാണു പഠനം നയിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ അപഗ്രഥിച്ച് അവയില്‍ ഏതൊക്കെ അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതും പരിശോധിക്കും. കൂടാതെ കുട്ടികളുടെ ആവശ്യങ്ങള്‍ എന്താണെന്നും സ്ത്രീകള്‍ക്കു തൊഴില്‍ ഉള്‍പ്പെടെ ജീവനോപാധികള്‍ എങ്ങനെ കണ്ടെത്താന്‍ കഴിയും എന്നിവയും പഠനവിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പ്രളയദുരന്തം അതിജീവിക്കാന്‍ ഒറ്റക്കെട്ടായി മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്.
ക്യാംപുകളില്‍നിന്ന് ആളുകള്‍ വീട്ടിലെത്തിയ സാഹചര്യത്തില്‍ അവരെ കാത്തിരിക്കുന്നത് അവര്‍ ഉപേക്ഷിച്ചുപോയ വീടല്ല എന്നതുതന്നെ ഏറെ സങ്കടകരമാണ്. ഏതൊരു ദുരന്തവും അതു പ്രകൃതിദത്തമായാലും മനുഷ്യനിര്‍മിതമായാലും കൂടുതലായി ബാധിക്കുന്നതു സ്ത്രീകളെയും കുട്ടികളെയുമാണ്. കേരളത്തിലെ പ്രളയദുരന്തത്തിലെ വസ്തുതകളും മറ്റൊന്നല്ല.
അതിനാലാണു സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനുവേണ്ടി നടത്തിയിരുന്ന പരിപാടികള്‍ തുടരുന്നതോടൊപ്പം പുതിയൊരു പഠനം നടത്താന്‍ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  10 minutes ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  17 minutes ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  22 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  31 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  39 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  43 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  an hour ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  an hour ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago